വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുഞ്ഞിന്റെ സ്വര്‍ണമാല പൊട്ടിച്ച മോഷ്ടാവിനെ 24 മണിക്കൂറിനുള്ളില്‍ പോലീസ് പൊക്കി; കുടുക്കിയത് സി സി ടി വി
Jul 30, 2019, 18:59 IST
വിദ്യാനഗര്‍: (www.kasargodvartha.com 30.07.2019) വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുഞ്ഞിന്റെ സ്വര്‍ണമാല പൊട്ടിച്ച മോഷ്ടാവിനെ 24 മണിക്കൂറിനുള്ളില്‍ പോലീസ് പൊക്കി. മഞ്ചേശ്വരം പാവൂര്‍ ജീര്‍ക്കട്ടെയിലെ അബ്ദുല്‍ സലീമിനെ (42)യാണ് വിദ്യാനഗര്‍ എസ് ഐ വി പി വിപിനും സംഘവും ചേര്‍ന്ന് അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ചെങ്കള ബംബ്രാണിയിലെ ഷഫീഖ് - അസ്മിന്‍ ആഇശ ദമ്പതികളുടെ മകളായ മറിയം ജുസ്ലയുടെ ഒന്നരപ്പവന്റെ സ്വര്‍ണമാലയാണ് അബ്ദുല്‍ സലീം ബൈക്കിലെത്തി പൊട്ടിച്ച് രക്ഷപ്പെട്ടത്.
യുവാവ് കെ എ 19 എക്‌സ് 5262 നമ്പര്‍ പാഷന്‍ പ്ലസ് ബൈക്കില്‍ എത്തിയാണ് മാല പൊട്ടിച്ച് രക്ഷപ്പെട്ടത്. യുവാവ് ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ സി സി ടി വി ദൃശ്യം പുറത്തുവന്നതോടെയാണ് പ്രതിയെ പോലീസ് അറസ്റ്റു ചെയ്തത്. കുമ്പളയില്‍ സമാനമായ മറ്റൊരു കേസും അബ്ദുല്‍ സലീമിനെതിരെ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിയെ പിടികൂടിയ പോലീസ് സംഘത്തില്‍ എ എസ് ഐ ബാലകൃഷ്ണന്‍, തങ്കം എന്നിവരും ഉണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Kerala, news, Vidya Nagar, Police, Robbery, gold, arrest, Crime, Chain snatcher arrested with in 24 hours
< !- START disable copy paste -->
Keywords : Kasaragod, Kerala, news, Vidya Nagar, Police, Robbery, gold, arrest, Crime, Chain snatcher arrested with in 24 hours
< !- START disable copy paste -->