Theft | 'മാലിന്യം തള്ളുന്നത് തടയാന്‍ ചെമനാട് പഞ്ചായത് സ്ഥാപിച്ച സിസിടിവി കാമറ കവര്‍ന്നു'
● കഴിഞ്ഞ ദിവസമാണ് പരാതി നല്‍കിയത്.
● ബിഎന്‍എസ് 303 (രണ്ട്) വകുപ്പ് പ്രകാരം കേസ്.
● 10,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ചട്ടഞ്ചാല്‍: (KasargodVartha) മാലിന്യം തള്ളുന്നത് തടയാന്‍ പഞ്ചായത് സ്ഥാപിച്ച സിസിടിവി കാമറ കവര്‍ച്ച ചെയ്തതായി പരാതി. കീഴൂര്‍ കടപ്പുറത്ത് ചെമനാട് പഞ്ചായത് സ്ഥാപിച്ച സിസിടിവി കാമറയാണ് കഴിഞ്ഞ മാസം 15ന് മുമ്പ് മോഷണം പോയത്. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയത്.
സംഭവത്തില്‍ ചെമനാട് പഞ്ചായത് സെക്രടറി എം കെ ആല്‍ഫ്രഡിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മേല്‍പറമ്പ് പൊലീസ് ബിഎന്‍എസ് 303 (രണ്ട്) വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. 10,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
മണല്‍കടത്തുകാരാണോ സിസിടിവി കാമറ മോഷണത്തിന് പിന്നിലെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. 'നല്ല വീട് നല്ല നാട് ചേലോടെ ചെമ്മനാട്' എന്ന പദ്ധതിയുടെ ഭാഗമായാണ് ചെമനാട് ഗ്രാമപഞ്ചായത് പൊതുയിടങ്ങളില്‍ മാലിന്യം തള്ളുന്നതിനെതിരെ വിവിധയിടങ്ങളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചത്.
#Chemanad #Kerala #CCTVtheft #littering #pollution #environmentalcrime #localnews