city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Child Trafficking | കുട്ടിക്കടത്ത് സജീവമെന്ന് രഹസ്യ വിവരം; ഡെല്‍ഹിയില്‍ സിബിഐ പരിശോധനയില്‍ 2 നവജാത ശിശുക്കളെ രക്ഷപ്പെടുത്തി

CBI busts child trafficking ring in Delhi, two newborns rescued, Infants, Found, CBI, Busts, Two New Borns

*കേശവ്പുരം എന്ന സ്ഥലത്തെ ഒരു വീട്ടില്‍ നിന്നാണ് കുട്ടികളെ രക്ഷിച്ചത്

*വില്‍ക്കാനുള്ള ശ്രമമാണ് നടന്നതെന്നാണ് പ്രാഥമിക വിവരം

*പിടിയിലായത് ഇന്‍ഡ്യയിലുടനീളം പ്രവര്‍ത്തിക്കുന്ന കുട്ടിക്കടത്ത് സംഘം

ന്യൂഡെല്‍ഹി: (KasargodVartha) രാജ്യ തലസ്ഥാനത്തെ ഞെട്ടിച്ച് കുട്ടിക്കടത്ത് സജീവമെന്ന് രഹസ്യ വിവരം. ഈ സംഘങ്ങളെ ലക്ഷ്യമിട്ട് വെള്ളിയാഴ്ച രാത്രി സിബിഐ നടത്തിയ പരിശോധനയില്‍ രണ്ട് നവജാത ശിശുക്കളെ രക്ഷപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് ആശുപത്രി ജീവനക്കാരന്‍ ഉള്‍പെടെയുള്ളവരെ സി ബി ഐ സംഘം കസ്റ്റഡിയിലെടുത്തു. 

സിബിഐ ഉദ്യോഗസ്ഥര്‍ പറയുന്നത്: കുട്ടികളെ കടത്തുന്ന സംഘത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഫെഡറല്‍ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച (05.04.2024) വൈകുന്നേരം ഡെല്‍ഹിയിലും ഹരിയാനയിലും ഒന്നിലധികം സ്ഥലങ്ങളില്‍ പരിശോധന നടത്തുകയായിരുന്നു.

കഴിഞ്ഞ ദിവസം ഡെല്‍ഹിയിലെ കേശവ്പുരം മേഖലയില്‍ നടന്ന പരിശോധനയില്‍ ഒരു വീട്ടില്‍ നിന്നാണ് രണ്ട് കൈക്കുഞ്ഞുങ്ങളെ രക്ഷിച്ചത്. രക്ഷപ്പെടുത്തിയ രണ്ട് ആണ്‍കുഞ്ഞുങ്ങള്‍ക്ക് യഥാക്രമം 1.5 ദിവസവും 15 ദിവസവുമാണ്. നവജാത ശിശുക്കളെ വാങ്ങി മറിച്ച് വില്‍ക്കാനുള്ള ശ്രമമാണ് നടന്നതെന്നാണ് പ്രാഥമിക വിവരം.

ഡെല്‍ഹിയിലെ ആശുപത്രികളില്‍ നിന്ന് നവജാത ശിശുക്കളെ കാണാതായത് സംബന്ധിച്ച് വാര്‍ത്ത പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിക്കടത്ത് സംഘത്തെ കുറിച്ച് അന്വേഷണ ഏജന്‍സിക്ക് വിവരം ലഭിച്ചത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ആരംഭിച്ചത്.


നവജാത ശിശുക്കളെ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. കുട്ടികളെ വിറ്റ യുവതിയേയും വാങ്ങിയ ആളെയും ചോദ്യം ചെയ്തുവരികയാണ്. മനുഷ്യക്കടത്ത് സംഘം ആശുപത്രിയില്‍ നിന്നാണ് നവജാത ശിശുക്കളെ കടത്തുന്നതെന്നാണ് സൂചന. 

ഇന്‍ഡ്യയിലുടനീളം പ്രവര്‍ത്തിക്കുന്ന കുട്ടിക്കടത്ത് സംഘത്തെയാണ് പിടികൂടിയത്. ഒരാള്‍ അറസ്റ്റിലായതായും സംഘത്തിലെ കൂടുതല്‍ പേരെ ചോദ്യം ചെയ്യുന്നതായും സിബിഐ വിശദമാക്കി. കുട്ടികളെ കടത്തുന്നതുമായി ബന്ധപ്പെട്ട് രെജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് സിബിഐ.
 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia