city-gold-ad-for-blogger

Arrest | 'കാലിക്കടത്ത് വാഹനം തടഞ്ഞ് ആക്രമണം'; ബജ്റംഗ്ദൾ പ്രവർത്തകർ അറസ്റ്റിൽ

Mangalore police arresting Bajrang Dal activists in connection with cattle transport attack.
Photo: Arranged

● ദക്ഷിണ കന്നട ജില്ലയിലെ ബിറവയിലാണ് സംഭവം നടന്നത് 
● വാഹനത്തിൽ കാളക്കുട്ടിയെ ആണ് കൊണ്ടുപോയിരുന്നത്.
● വാഹനത്തിൻ്റെ ഉടമസ്ഥനും കാളക്കുട്ടിയെ കൊണ്ടുപോയ ആൾക്കും മർദ്ദനമേറ്റു.

മംഗ്ളുറു: (KasagodVartha) കാലിക്കടത്ത് ആരോപിച്ച് വാഹനം തടഞ്ഞ് ആക്രമിച്ചുവെന്ന കേസിൽ തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്‌റംഗ്ദൾ പ്രവർത്തകർ അറസ്റ്റിൽ. ദക്ഷിണ കന്നട ജില്ലയിലെ ബിറവയിൽ വിലകൊടുത്ത് വാങ്ങിയ കാളക്കുട്ടിയുമായി പോവുകയായിരുന്ന വാഹനമാണ് ആക്രമിക്കപ്പെട്ടത്. കടണ്ടലെ സ്വദേശി സുധീർ ഷെട്ടി, സൂറത്ത്കൽ സ്വദേശി ധനരാജ് എന്നിവരെയാണ് മൂഡ്ബിദ്രി പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ അഞ്ചുപേർ ഒളിവിലാണ്.

കാർക്കള ബജഗോളിയിലെ ഒരാളുടെ വീട്ടിൽ നിന്ന് മൂഡബിദ്രിയിലേക്ക് കാളക്കുട്ടിയുമായി പോവുകയായിരുന്ന ബിറവയിലെ കൂസപ്പ പൂജാരിയും വാഹന ഉടമ സംഗബെട്ടുവിലെ അബ്ദുർ റഹ്മാനുമാണ് ആക്രമിക്കപ്പെട്ടത്. ഇരുവരെയും ക്രൂരമായി മർദ്ദിക്കുകയും വാഹനം തകർക്കുകയും ചെയ്തുവെന്നാണ് കേസ്. സാധുവായ രേഖകൾ കാണിച്ചിട്ടും ആക്രമണം തുടരുകയായിരുന്നുവെന്ന് മംഗളൂരു ഗവ. വെൻലോക്ക് ആശുപത്രിയിൽ കഴിയുന്ന കൂസപ്പ പൂജാരി പറഞ്ഞു.

കാലിക്കടത്ത് തടഞ്ഞവർക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുന്നത് തീരദേശ ജില്ലയിൽ അപൂർവ സംഭവമാണ്. പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ഒളിവിലുള്ളവർക്കായി അന്വേഷണം ഊർജിതമാക്കി.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. 

Bajrang Dal activists attacked a vehicle transporting a calf in Birava, Dakshina Kannada district. Two people were arrested by Moodbidri police. Five others are absconding.

 #BajrangDal, #CattleAttack, #Mangalore, #Arrest, #Crime, #Karnataka

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia