തനിച്ചു താമസിക്കുന്ന റിട്ട. അധ്യാപികയെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവം; 2 പേര്‍ കസ്റ്റഡിയില്‍
Jun 14, 2018, 12:02 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 14.06.2018) തനിച്ചു താമസിക്കുന്ന വെള്ളിക്കോത്തെ റിട്ട. അധ്യാപിക പി. ഓമനയെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി 20 ഓളം പേരെയാണ് കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തത്.
സംശയം തോന്നിയ രണ്ടു വാഹനങ്ങളും കസ്റ്റഡിയിലെടുത്തിരുന്നു. സംഭവസ്ഥലത്തു നിന്നും ലഭിച്ച പ്രതികളുടെ വിരലടയാളങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം രാത്രിയാണ് വെള്ളിക്കോത്ത് പഞ്ചായത്ത് ഓഫിസിനു സമീപം സ്വര്‍ഗമഠം വീട്ടിലെ പി. ഓമനയെ വീട്ടില്‍ അതിക്രമിച്ചെത്തിയയാള്‍ ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയത്. ഒമ്പതു പവന്‍ സ്വര്‍ണവും ആയിരം രൂപയുമാണ് പ്രതി കൈക്കലാക്കി രക്ഷപ്പെട്ടത്.
വീടിന്റെ മുന്‍വശത്തെ വാതില്‍ അമ്മിക്കല്ലുകൊണ്ട് ഇടിച്ചു തകര്‍ത്താണ് മോഷ്ടാവ് വീട്ടിനകത്തെത്തിയത്.
Related News:
വലിയ വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചു വന്നിരുന്ന റിട്ട. അധ്യാപികയെ അര്‍ദ്ധരാത്രി മുഖംമൂടി ധരിച്ചെത്തിയ അക്രമി കഴുത്തില്‍ കത്തിവെച്ച് 9 പവന്‍ സ്വര്‍ണവും പണവും ടോര്‍ച്ചും കവര്‍ന്നു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, custody, Police, cash, Threatening, Crime, Cash Snatching case; 2 in police custody
< !- START disable copy paste -->