city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സഹകരണ ബാങ്ക് പിഗ്മി കളക്ഷന്‍ ഏജന്റിനെ സ്‌കൂട്ടറില്‍ ബൈക്കിടിപ്പിച്ച് രണ്ട് ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി; സി സി ടി വികള്‍ പരിശോധിക്കുന്നു, ആറു പേര്‍ നിരീക്ഷണത്തില്‍

പൊയ്‌നാച്ചി: (www.kasargodvartha.com 04.01.2020) സഹകരണ ബാങ്ക് പിഗ്മി കളക്ഷന്‍ ഏജന്റിനെ സ്‌കൂട്ടറില്‍ ബൈക്കിടിപ്പിച്ച് രണ്ട് ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ബുധനാഴ്ച വൈകിട്ടാണ് ചെമ്മനാട് സര്‍വീസ് സഹകരണബാങ്ക് ദിനനിക്ഷേപ ഏജന്റ് കോണത്തുമൂലയിലെ എസ് സൗമ്യ (32)യില്‍ നിന്നും 2.48 ലക്ഷം രൂപ തട്ടിയെടുത്തത്. ബൈക്കിലെത്തിയ രണ്ടംഗ സംഘം സൗമ്യ ഓടിച്ചിരുന്ന സ്‌കൂട്ടറിലിടിക്കുകയും തുടര്‍ന്ന് പണവുമായി കടന്നു കളയുകയുമായിരുന്നുവെന്നാണ് സൗമ്യ പോലീസില്‍ പരാതി നല്‍കിയത്.

ഹെല്‍മറ്റിനുള്ളില്‍ മാസ്‌ക് ധരിച്ച രണ്ടുപേരാണ് ബൈക്കില്‍ ഉണ്ടായിരുന്നതെന്നാണ് സൗമ്യയുടെ മൊഴി. സ്‌കൂട്ടറില്‍ നിന്ന് വീണപ്പോള്‍ സൗമ്യയുടെ കഴുത്തിലിട്ടിരുന്ന ബാഗില്‍നിന്ന് പണമെടുത്ത് ബാഗ് അവിടെ തന്നെ ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടു. 2.79 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടതെന്ന് ആദ്യം പരാതിപ്പെട്ടതെങ്കിലും വെള്ളിയാഴ്ച രേഖകള്‍ പരിശോധിച്ച ബാങ്ക് അധികൃതര്‍ 2.18 ലക്ഷം രൂപ പെന്‍ഷന്‍തുകയും ദിന നിക്ഷേപത്തില്‍ കിട്ടിയ 30,000 രൂപയുമാണ് നഷ്ടപ്പെട്ടതെന്ന് വ്യക്തമാക്കി.

സംഭവം നടന്ന അഞ്ചങ്ങാടി-ചെമ്മനാട് റോഡിലെ സി സി ടി വി കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവം നടന്ന സ്ഥലത്തിനു കുറച്ചകലെയുള്ള ഒരു വീട്ടിലെ സി സി ടി വിയുടെ ഹാര്‍ഡ് ഡിസ്‌ക് പോലീസിന് കൈമാറിയിട്ടുണ്ട്. അക്രമികള്‍ വന്ന് വഴിതിരിച്ചുപോയി എന്നാണ് സൗമ്യ പോലീസിനോട് പറഞ്ഞിട്ടുള്ളത്. സംഭവസ്ഥലത്തുനിന്ന് നോക്കിയാല്‍ രണ്ടുഭാഗത്തേക്ക് ഈ റോഡ് പിരിയുന്നുണ്ട്. ഇതില്‍ ഏതുഭാഗത്തേക്കാണ് ബൈക്ക് കടന്നതെന്ന് വ്യക്തമായിട്ടില്ല. ബൈക്കിന്റെ നമ്പര്‍ സൗമ്യ പറഞ്ഞിരുന്നെങ്കിലും അത് നീലേശ്വരത്തെ ഒരു ഓട്ടോയുടെതാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ആറു പേരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.

300 ഓളം പേരുടെ സാമൂഹികക്ഷേമ പെന്‍ഷന്‍ വിതരണച്ചുമതലയാണ് സൗമ്യയെ ഏല്‍പ്പിച്ചിരുന്നത്. നാലരലക്ഷം രൂപ നേരത്തെ വിതരണം ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ വ്യക്തമായി അറിയാവുന്ന ആരെങ്കിലുമായിരിക്കാം കവര്‍ച്ചയ്ക്കു പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. പെന്‍ഷന്‍ ലഭിക്കാന്‍ ബാക്കിയുള്ള ഗുണഭോക്താക്കള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഇവര്‍ക്കുള്ള പണം തടസംകൂടാതെ നല്‍കാന്‍ നടപടി സ്വീകരിച്ചതായും ചെമ്മനാട് സര്‍വീസ് സഹകരണ ബാങ്ക് അധികൃതര്‍ അറിയിച്ചു.

സഹകരണ ബാങ്ക് പിഗ്മി കളക്ഷന്‍ ഏജന്റിനെ സ്‌കൂട്ടറില്‍ ബൈക്കിടിപ്പിച്ച് രണ്ട് ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി; സി സി ടി വികള്‍ പരിശോധിക്കുന്നു, ആറു പേര്‍ നിരീക്ഷണത്തില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Poinachi, Police, Investigation, Crime, Robbery, Top-Headlines, Cash looted from Pigmy agent; Police investigation tighten
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia