city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജീവനക്കാർ ജുമുഅ നമസ്കാരത്തിന് പള്ളിയിൽ പോയപ്പോൾ ട്രാവൽ ഏജെൻസിയിൽ നിന്നും 1 ലക്ഷം രൂപ കവർന്നെന്ന കേസിലെ പ്രതി അറസ്റ്റിൽ; സി സി ടി വി യിൽ കുടുങ്ങിയത് വിനയായി

ബദിയടുക്ക: (www.kasargodvartha.com 29.07.2021) ജീവനക്കാർ ജുമുഅ നമസ്കാരത്തിന് പള്ളിയിൽ പോയപ്പോൾ ട്രാവൽ ഏജെൻസിയിൽ നിന്ന് ഒരു ലക്ഷം രൂപ കവർന്നെന്ന കേസിലെ പ്രതി അറസ്റ്റിൽ. ട്രാവൽസിലെ സി സി ടി വി യിൽ കുടുങ്ങിയതാണ് മോഷ്ടാവിന് വിനയായത്. ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് കുഞ്ഞിയെ (42) ആണ് ബദിയടുക്ക എസ് ഐ വിനോദ് കുമാറും, അഡീഷനൽ എസ് ഐ സജീവൻ, സിവിൽ പൊലീസ് ഓഫീസർ പ്രശാന്ത് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.

    
ജീവനക്കാർ ജുമുഅ നമസ്കാരത്തിന് പള്ളിയിൽ പോയപ്പോൾ ട്രാവൽ ഏജെൻസിയിൽ നിന്നും 1 ലക്ഷം രൂപ കവർന്നെന്ന കേസിലെ പ്രതി അറസ്റ്റിൽ; സി സി ടി വി യിൽ കുടുങ്ങിയത് വിനയായി



വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. സീതാംഗോളി ടൗണിലെ ഫസ്റ്റ് ക്ലാസ് ട്രാവൽസിൽ നിന്നാണ് പണം നഷ്ടമായത്. പ്രതി ട്രാവൽസിൽ കടന്ന് പണം മോഷ്ടിക്കുന്നത് കൃത്യമായി സി സി ടി വിയിൽ പതിഞ്ഞതാണ് പ്രതിയെ 24 മണിക്കൂറിനകം തന്നെ പിടികൂടാൻ സഹായകമായതെന്ന് എസ് ഐ കാസർകോട് വാർത്തയോട് പറഞ്ഞു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

ട്രാവൽസ് ഉടമ മുസമ്മിലിൻ്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. മുഹമ്മദ് കുഞ്ഞിയെ ശനിയാഴ്ച രാത്രിയോടെയാണ് പിടികൂടിയത്. പ്രതിയുടെ കൈയ്യിൽ നിന്നും കവർച ചെയ്ത പണത്തിലെ 40,000 രൂപയോളം കണ്ടെടുത്തിട്ടുണ്ടെന്നും ബാക്കി പണം കോടതിയുടെ അനുമതിയോടെ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു.



Keywords: Kasaragod, Badiyadukka, Kerala, News, Crime, Top-Headlines, Police, Arrest, Seethangoli, Investigation, Theft, Robbery, Complaint, Custody, Case of stealing Rs 1 lakh from travel agency; one arrested.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia