എംഡിഎംഎയ്ക്ക് പുറമേ മാന്‍ കൊമ്പ് കൈവശം വെച്ചെന്ന കേസും; കാസര്‍കോട് സ്വദേശി ഉള്‍പെടെ 5 പേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു
കൊച്ചി: (www.kasargodvartha.com 21.09.2021) മയക്കുമരുന്ന് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന കാസര്‍കോട് സ്വദേശി ഉള്‍പെടെ അഞ്ച് പ്രതികളെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. കാസര്‍കോട് സ്വദേശി മുഹമ്മദ് അജ്മല്‍, കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ഫവാസ്, ശ്രീമോന്‍, ഷബ്ന, ഇടുക്കി സ്വദേശി മുഹമ്മദ് അഫ്സല്‍ എന്നിവരാണ് അറസ്റ്റിലായത്.
സംയുക്തമായി നടത്തിയ പരിശോധനയില്‍ കാക്കനാട്ടെ ഫ്‌ലാറ്റില്‍ നിന്നാണ് ഇവര്‍ മയക്കുമരുന്നും മാന്‍ കൊമ്പുമായി പിടിയിലായത്. ആദ്യം നടത്തിയ പരിശോധനയില്‍ ഏകദേശം 90 ഗ്രാം എംഡിഎംഎയും രണ്ടാമത്തെ തെരച്ചിലില്‍ ഒരു കിലോഗ്രാം എംഡിഎംഎയും കണ്ടെടുത്തിരുന്നു. ഏകദേശം 13 കോടി രൂപയുടെ മയക്കുമരുന്നാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.
മാന്‍ കൊമ്പ് വനം വകുപ്പിന് കൈമാറിയിരുന്നു. തുടര്‍ന്ന് മയക്കുമരുന്ന് കേസില്‍ ആദ്യം അറസ്റ്റിലായ അഞ്ചുപേരെ പ്രതിചേര്‍ത്ത് വനംവകുപ്പ് കേസെടുക്കുകയായിരുന്നു. കാക്കനാട് ജില്ലാ ജയിലിലെത്തി വനം വകുപ്പ് ഡിവിഷനല്‍ റേഞ്ചര്‍ ജിയോ ബേസില്‍ പോള്‍ പ്രതികളുടെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തി.
Keywords: News, Arrest, Crime, Forest, Case, Police, Kochi, Kasaragod, Custody, District, Top-Headlines, Case of possession of deer antlers; forest department arrested five people.