പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; നാലുപേര്‍ അറസ്റ്റില്‍
ഓയൂര്‍: (www.kasargodvartha.com 02.02.2021) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. നല്ലില പഴങ്ങാലം അംബി പൊയ്ക കോഴിക്കല്‍ പുത്തന്‍വീട്ടില്‍ റഫീഖ് (22), പള്ളിമണ്‍ ജനനിയില്‍ ജയകൃഷ്ണന്‍ (21), നെടുമ്പന മുട്ടക്കാവ് ദേവീകൃപയില്‍ അഭിജിത് (21),പഴങ്ങാലം ഇടനാട് റീന ഭവനില്‍ ഹൃദയ് (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പ്ലസ് വണ്‍ വിദ്യാഥിനിയെ രണ്ടു മാസം മുമ്പ് സമൂഹമാധ്യമത്തിലൂടെ യുവാക്കള്‍ പരിചയപ്പെടുകയായിരുന്നു. ഹൃദയിന്റെ വീട്ടില്‍ വച്ച് നാലുപേരും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചു. കഴിഞ്ഞ 29ന് പെണ്‍കുട്ടി വീട് വിട്ടുപോയി. തുടര്‍ന്നു വീട്ടുകാര്‍ പരാതി നല്‍കി. പിന്നീട് വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു പ്രതികളെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Keywords: News, Kerala, Top-Headlines, Molestation, Crime, arrest, Police, Girl, accused, complaint, Case of molestation of a minor girl; 4 arrested