വൃദ്ധ ദമ്പതികളെ ആക്രമിച്ച് കവര്‍ച്ച നടത്താന്‍ ശ്രമിച്ച കേസ്; 2 പേര്‍ അറസ്റ്റില്‍
കൊടുങ്ങല്ലൂര്‍: (www.kasargodvartha.com 09.02.2021) മതിലകം മതില്‍ മൂലയില്‍ താമസിക്കുന്ന വൃദ്ധ ദമ്പതികളെ ആക്രമിച്ച് കവര്‍ച്ച നടത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. മതില്‍ മൂലയില്‍ പുന്നച്ചാലില്‍ വീട്ടില്‍ ജിഷ്ണു (21), എസ് എന്‍ പുരം പൊരി ബസാറില്‍ തൈക്കൂട്ടത്തില്‍ വിഷ്ണു (20) എന്നിവരെയാണ് മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം നടന്ന് രണ്ട് മണിക്കൂറിനുള്ളില്‍ പ്രതികളെ കസ്റ്റഡിയിലെടുത്തു. മതിലകത്തെ ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ച വളകള്‍ തിരിച്ചെടുക്കുന്നതിന് പണം കണ്ടെത്താനായിരുന്നു പ്രതികള്‍ ആക്രമണത്തിനും കവര്‍ച്ചയ്ക്കും പദ്ധതിയിട്ടത്.
ഞായറാഴ്ച പുലര്‍ച്ചെ തനിച്ച് താമസിച്ചിരുന്ന ഹമീദ് (82)-സുബൈദ (60) ദമ്പതിമാരുടെ വീട്ടിലാണ് സംഭവം. കോളിങ് ബെല്‍ അടിക്കുന്നത് കേട്ട് സുബൈദയും (60) ഹമീദും (82) കിടപ്പുമുറിയില്‍നിന്ന് ഹാളിലെത്തി, സിറ്റൗട്ടിലേയ്ക്കുള്ള വാതില്‍ തുറന്നുനോക്കി. ആരെയും കാണാഞ്ഞതിനാല്‍ വാതില്‍ അടയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ സിറ്റൗടില്‍ പതുങ്ങിനിന്ന രണ്ടുപേര്‍ അകത്തേയ്ക്ക് തള്ളിക്കയറി ആക്രമിച്ചു. ഹമീദിനെ ചവിട്ടിവീഴ്ത്തിയിട്ട സംഘം സുബൈദയുടെ കഴുത്തില്‍ വയറിട്ട് കുരുക്കുകയും കത്തികൊണ്ട് തലയിലും കൈയിലും മുറിവേല്‍പ്പിക്കുകയും ചെയ്തു. വായിലും മുറിവേറ്റു.
സുബൈദ ഉച്ചത്തില്‍ നിലവിളിച്ചതോടെ സംഘം ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ദമ്പതികളുടെ സമീപവാസികളായ പ്രതികള്‍ കഞ്ചാവിനും മദ്യത്തിനും അടിമകളാണെന്ന് പൊലീസ് പറഞ്ഞു. ഇരിങ്ങാലക്കുട ഡിവൈഎസ്പി പി ടി ആര്‍ രാജേഷ്, ഇന്‍സ്പെക്ടര്‍മാരായ കെ എസ് സുമേഷ്, അനന്തകൃഷ്ണന്‍, പത്മരാജന്‍, അനീഷ് കരീം, എസ്‌ഐമാരായ കെ എസ് സൂരജ്, ക്ലീസണ്‍ തോമസ്, കെ കെ ബാബു. എഎസ്‌ഐമാരായ ജിജില്‍, പി ജയകൃഷ്ണന്‍, സി കെ ഷാജു, സി ആര്‍ പ്രദീപ്, സി ഐ ജോബ്, സീനിയര്‍ സിപിഒമാരായ സൂരജ് വി ദേവ്, കെ ഡി രമേഷ്, ഷെഫീര്‍ ബാബു, ഇ എസ് ജീവന്‍, പി എം ഷാന്‍മോന്‍, അനുരാജ്, സിപിഒമാരായ ഉമേഷ് കെ എസ്, ഷിഹാബ്, വൈശാഖ് മംഗലന്‍, വിജയ് മാധവന്‍ എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.
Keywords: News, Kerala, Top-Headlines, arrest, Crime, Police, Attack, Injured, accused, Case of attempted robbery by attack on elderly couple; 2 arrested