Police Action | യുവാവിന് കുത്തേറ്റ സംഭവം: സാമൂഹ്യ മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചരണം നടത്തിയവർക്കെതിരെ കേസ്; അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘം

● ജില്ലാ പൊലീസ് മേധാവി ഡി ശിൽപയുടെ നിർദേശപ്രകാരമാണ് അന്വേഷണം
● സൈബർ പട്രോളിംഗ് ശക്തമാക്കി
● ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് പൊലീസ്
കാസർകോട്; (KasargodVartha) കഴിഞ്ഞ ദിവസം മീപ്പുഗിരിയിൽ യുവാവിന് കുത്തേറ്റ സംഭവത്തെ തുടർന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ മതസ്പർദ്ധ വളർത്തുന്ന തരത്തിലുള്ള പ്രചാരണങ്ങൾ നടത്തിയവർക്കെതിരെ കാസർകോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജില്ലാ പൊലീസ് മേധാവി ഡി ശിൽപയുടെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ചു.
കാസർകോട് ഡിവൈഎസ്‌പി സി കെ സുനിൽ കുമാർ, സൈബർ പൊലീസ് സ്റ്റേഷൻ എസ് എച് ഒ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ വിദ്വേഷം പരത്തുന്ന സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുന്നവരെയും, അവ ഷെയർ ചെയ്യുന്നവരെയും, വിദ്വേഷ കമന്റുകൾ ചെയ്യുന്നവരെയും നിരീക്ഷിക്കാൻ സൈബർ സെല്ലിന്റെ നേതൃത്വത്തിൽ സൈബർ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.
സമൂഹത്തിലെ സമാധാന അന്തരീക്ഷം തകർക്കുന്നതും, മത സ്പർധ ഉണ്ടാക്കുന്നതുമായ പോസ്റ്റുകൾ പോസ്റ്റ് ചെയ്യുന്നവർക്കെതിരെയും, ഷെയർ ചെയ്യുന്നവർക്കെതിരെയും ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന തരത്തിലുള്ള പ്രചാരണങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും, ഇത്തരം പോസ്റ്റുകൾ ഷെയർ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണമെന്നും പൊലീസ് അഭ്യർഥിച്ചു.
ഈ വാർത്ത എല്ലാവരിലേക്കും എത്തിക്കുക, നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
Kasaragod police filed a case against those spreading religious hatred on social media following a stabbing incident in Meeppugiri. A special investigation team has been formed.
#HateSpeech #CyberCrime #PoliceAction #Kasaragod #SocialMedia