Fraud | സച്ചിത റൈയ്ക്കെതിരെ അമ്പലത്തറയിലും കേസ്; 'എഫ്‌സിഐയിൽ ജോലി വാഗ്‌ദാനം ചെയ്ത് യുവാവിൽ നിന്നും 17 ലക്ഷം തട്ടി'

● പരാതി 2022 ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള കാലയളവിൽ പണം തട്ടിയെടുത്തതായി.
● '15 ലക്ഷം രൂപ ബാങ്ക് അക്കൗണ്ട് വഴിയും ബാക്കി തുക നേരിട്ട് നൽകി'.
കാഞ്ഞങ്ങാട്: (KasargodVartha) ഡിവൈഎഫ്ഐ മുൻ ജില്ലാ കമ്മറ്റി അംഗവും പുത്തിഗെ ബാഡൂർ സ്കൂളിലെ അധ്യാപികയുമായ സച്ചിത റൈയ്ക്കെതിരെ അമ്പലത്തറയിലും കേസ്. എഫ്‌സിഐയിൽ ജോലി വാഗ്‌ദാനം ചെയ്ത് പുല്ലൂർ കൊടവലത്തെ തെക്കേ വീട്ടിൽ നരേഷ് എം നായർ എന്ന യുവാവിൽ നിന്നും 17 ലക്ഷം തട്ടിയെടുത്തുവെന്ന പരാതിയിലാണ് സച്ചിതയ്ക്കെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തിരിക്കുന്നത്.
നിരവധി പേരിൽ നിന്ന് കോടികൾ തട്ടിയെടുത്തുവെന്ന പരാതിയെ തുടർന്ന് സച്ചിതയെ വ്യാഴാഴ്ച അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിലിൽ അടച്ചിരിക്കുകയാണ്.
2022 ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള കാലയളവിൽ നരേഷ് എം നായരിൽ നിന്ന് സച്ചിത പണം തട്ടിയെടുത്തുവെന്നാണ് പരാതി. എഫ്‌സിഐയിൽ ക്ലർക്ക് ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു പണം തട്ടിയെടുത്തതെന്നും 15 ലക്ഷം രൂപ ബാങ്ക് അക്കൗണ്ട് വഴിയും ബാക്കി തുക നേരിട്ട് നൽകിയതായും നരേഷ് പരാതിയിൽ പറയുന്നു.
#SachithaRai #JobScam #FraudCase #KeralaNews #KannurJail #Ambalathara