പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സ്ത്രീയുടെ മകളെ വലയിലാക്കി പീഡനം, പിന്നാലെ ഉപേക്ഷിക്കല്‍; 17കാരിയുടെ പരാതിയില്‍ പ്രതിക്കു വേണ്ടി പോലീസ് അന്വേഷണം
Dec 8, 2018, 20:21 IST
ബേക്കല്‍: (www.kasargodvartha.com 08.12.2018) പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സ്ത്രീയുടെ മകളെ വലയിലാക്കി പ്രലോഭിപ്പിച്ച് പീഡിപ്പിക്കുകയും പിന്നാലെ ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്ത യുവാവിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബേക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പെട്ട 17കാരിയാണ് പീഡനത്തിനിരയായത്. 2017 ജനുവരിയിലാണ് സംഭവങ്ങളുടെ തുടക്കം.
17 കാരിയായ പെണ്‍കുട്ടിയുടെ മാതാവിനെ പ്രസവത്തിനായി മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വെച്ച് പരിചയപ്പെട്ട യുവാവ് തന്റെ പേര് അലിയാണെന്നും മഞ്ചേശ്വരത്തു നിന്നും അഞ്ചു കിലോമീറ്റര്‍ അകലെയാണ് വീടെന്നും അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഭാര്യ അസുഖത്തെ തുടര്‍ന്ന് കിടപ്പിലാണെന്നും ഭാര്യയെ ഉപേക്ഷിച്ച് തന്നെ കല്യാണം കഴിക്കാമെന്നും പ്രലോഭിപ്പിച്ചാണ് അടുപ്പം സ്ഥാപിച്ചതെന്നും പെണ്‍കുട്ടി പറയുന്നു. ഇതിനു ശേഷം പെണ്‍കുട്ടിക്ക് ഇയാള്‍ ഒരു മൊബൈല്‍ ഫോണ്‍ നല്‍കുകയും ഇതിലേക്ക് വിളിച്ച് ബന്ധം തുടരുകയും ചെയ്തു. ഇതിനിടെയാണ് യുവാവ് പെണ്‍കുട്ടി താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിലെത്തി പല തവണയായി പീഡിപ്പിച്ചത്.
ഒരു ദിവസം ക്വാര്‍ട്ടേഴ്‌സിലെത്തിയ ഇയാള്‍ പെണ്‍കുട്ടിക്ക് നല്‍കിയ മൊബൈല്‍ ഫോണ്‍ വാങ്ങി സ്ഥലം വിടുകയും ചെയ്തു. ഇതിനു ശേഷം യാതൊരു വിവരവുമില്ലാതായതോടെയാണ് വഞ്ചിക്കപ്പെട്ടതായി പെണ്‍കുട്ടിക്ക് വ്യക്തമായത്. ഇതോടെ സംഭവങ്ങളെല്ലാം മാതാവിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് മാതാവുമൊത്ത് പോലീസിലെത്തി പരാതി നല്‍കിയത്. പ്രതി നല്‍കിയ മൊബൈലിലുണ്ടായിരുന്ന സിം കാര്‍ഡ് കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ പേര് അലി എന്നല്ലെന്നും ഷാഫിയാണെന്നും കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bekal, Top-Headlines, Molestation, Crime, Case against youth for molesting 17 year old
< !- START disable copy paste -->