ഉത്തരം പറയാത്തതിന് 4 ാം ക്ലാസ് വിദ്യാര്‍ഥിനിയെ ചൂരല്‍ കൊണ്ട് പൊതിരെ തല്ലി, മുഖത്ത് കുത്തി; മദ്രസാ അധ്യാപകനെതിരെ കേസ്
Feb 2, 2017, 16:02 IST
കാസര്‍കോട്: (www.kasargodvartha.com 02/02/2017) ക്ലാസില്‍ ചോദ്യം ചോദിച്ചപ്പോള്‍ ഉത്തരം പറയാതിരുന്നതിന് വിദ്യാര്‍ഥിനിയെ ചൂരല്‍ കൊണ്ട് പൊതിരെ തല്ലുകയും മുഖത്ത് കുത്തുകയും ചെയ്തതായി പരാതി. സംഭവത്തില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അണങ്കൂരിലെ ഒരു മദ്രസയിലെ അധ്യാപകനും ചേരൂര്‍ സ്വദേശിയുമായ ഷംസുദ്ദീനെതിരെയാണ് കേസെടുത്തത്. അണങ്കൂര്‍ പച്ചക്കാട്ടെ നാലാംതരം മദ്രസാവിദ്യാര്‍ഥിനിയെ അടിച്ചുവെന്നാണ് പരാതി. മദ്രസയില്‍ ക്ലാസ് നടന്നുകൊണ്ടിരിക്കെ അധ്യാപകന്റെ ചോദ്യത്തിന് ഉത്തരം പറഞ്ഞില്ലെന്ന കാരണത്താല്‍ ചൂരല്‍ കൊണ്ട് അടിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
കുട്ടി വീട്ടിലെത്തി കാര്യം പറഞ്ഞതോടെ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു. ചൈല്‍ഡ് ലൈനിന്റെ നിര്‍ദേശപ്രകാരമാണ് ഷംസുദ്ദീനെതിരെ പോലീസ് കേസെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: kasaragod, Kerala, Student, Teacher, madrasa, Anangoor, Cheroor, Child Line, Parents, Police, Shamsudheen, Case against teacher for assaulting student