Police Booked | പ്ലസ് ടു വിദ്യാര്‍ഥിയെ സ്‌കൂള്‍ പരിസരത്ത് സഹപാഠികള്‍ ക്രൂരമായി മര്‍ദിച്ചെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു; 'പ്രിന്‍സിപലിന്റെ റിപോര്‍ടിന് ശേഷം കൂടുതല്‍ നടപടികള്‍'
Feb 19, 2023, 18:43 IST
ഉപ്പള: (www.kasargodvartha.com) പ്ലസ് ടു വിദ്യാര്‍ഥിയെ സഹപാഠികള്‍ ക്രൂരമായി മര്‍ദിച്ചെന്ന പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. പൈവളികെ ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ പ്ലസ്ടു കൊമേഴ്സ് വിദ്യാര്‍ഥിയും ബായര്‍ പെര്‍വാഡിയിലെ അശ്റഫ് - ആമിന ദമ്പതികളുടെ മകനുമായ മുഹമ്മദ് റനീം അദ്നാനാണ് (17) അക്രമത്തിന് ഇരയായത്.
വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂളില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന റനീം അദ്നാനെ ഹ്യൂമാനിറ്റീസ് വിഭാഗത്തിലെ ഒരു സംഘം വിദ്യാര്‍ഥികള്‍ അക്രമിച്ചതായാണ് പരാതി. പലതും ചെയ്യാന്‍ ആവശ്യപ്പെട്ടതായും പാറയിലൂടെയും മറ്റും വലിച്ചിഴച്ചതായും കല്ല് കൊണ്ട് തലക്കും നെറ്റിക്കും ഇടിക്കുകയും വെളുത്തുള്ളിയുടെ സ്‌പ്രേ കണ്ണുകളിലേക്ക് അടിക്കുകയും
ചെയ്തതായും വിദ്യാർഥി പരാതിപ്പെട്ടു. ആളുകള്‍ ഓടിക്കൂടുന്നതിനിടെ വിദ്യാർഥികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
ബന്ധുക്കളെത്തി റനീം അദ്നാനെ കാസര്‍കോട് ജെനറല്‍ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. രണ്ട് മാസം മുമ്പ് ഇതേ സ്‌കൂളിൽ പഠിക്കുന്ന ക്വാര്‍ടേഴ്സില്‍ താമസിക്കുന്ന നിര്‍ധന കുടുംബത്തില്‍പെട്ട പ്ലസ് വണ്‍ വിദ്യാർഥിയെ റാഗിങ് ചെയ്തതായി പരാതിയുണ്ടായിരുന്നു. അബോധാവസ്ഥയിലായ വിദ്യാർഥി ഒരാഴ്ച ആസ്പത്രിയില്‍ ചികിത്സയിലായിരുന്നുവെന്നും ആശുപത്രിയിൽ ചിലവായ 30,000 രൂപ നല്‍കി പ്രശ്‌നം ഒതുക്കുകയായിരുന്നുവെന്നുമാണ് വിവരം.
റനീം അദ്നാനെ അക്രമിച്ചെന്ന പരാതിയില്‍ നാലിലധികം വിദ്യാര്‍ഥികള്‍ക്കെതിരെയാണ് ഐപിസിയിലെ വിവിധ വകുപ്പുകള്‍ പൊലീസ് കേസെടുത്തിട്ടുള്ളത്. റാഗിംഗ് ഉള്‍പെടെയുള്ള കാര്യങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ പ്രിന്‍സിപലിന്റെ റിപോര്‍ടിന് ശേഷം തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്ന് പൊലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഇപ്പോൾ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.