കരാര്‍ നേടിയെടുക്കുന്നതിനായി വ്യാജ ഈടും വ്യാജ ബാങ്ക് നിക്ഷേപവും കാണിച്ച പിഡബ്ല്യൂഡി കരാറുകാരനെതിരെ കേസെടുത്തു
Mar 7, 2020, 15:24 IST
കാസര്‍കോട്: (www.kasargodvartha.com 07.03.2020) റോഡ് നിര്‍മാണത്തിന് കരാര്‍ നേടിയെടുക്കുന്നതിനായി വ്യാജ ഈടും വ്യാജ ബാങ്ക് നിക്ഷേപവും കാണിച്ച പിബ്ല്യൂഡി കരാറുകാരനെതിരെ പിഡബ്ല്യൂഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കാസര്‍കോട് കേസെടുത്തു. ചട്ടഞ്ചാല്‍ തെക്കിലിലെ കരാറുകാരനായ ഖാദര്‍ കുഞ്ഞിക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
2016 ജൂണ്‍ 2നാണ് കരാര്‍ നേടിയെടുക്കുന്നതിനായി വ്യാജ ഈടും വ്യാജ ബാങ്ക് നിക്ഷേപവും നല്‍കിയതെന്നാണ് പരാതി. ഇത്തരത്തില്‍ ഇതിനുമുമ്പും നിരവധി കരാറുകാര്‍ തട്ടിപ്പ് നടത്തിയിരുന്നു. ഇതിന്റെയെല്ലാം അന്വേഷണം തുടരുന്നതിനിടയിലാണ് മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Keywords: Kasaragod, News, Kerala, case, Crime, Police, Case against PWD contractor < !- START disable copy paste -->