പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ മര്‍ദിച്ച സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഓഫീസ് മുറിയില്‍ കയറിയും അക്രമം നടത്തി; പ്രിന്‍സിപ്പാളിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു
Sep 12, 2018, 16:15 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 12.09.2018) ഇഖ്ബാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അക്രമം നടത്തുകയും ഇലക്ട്രോണിക് ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ പ്രിന്‍സിപ്പാളിന്റെ പരാതിയില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു. പ്രിന്‍സിപ്പാള്‍ അനിതകുമാരിയുടെ പരാതിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥികളായ മൂന്നുപേര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം ഉച്ചക്ക് അക്രമം കാണിച്ച വിദ്യാര്‍ത്ഥികള്‍ ഓഫീസില്‍ കയറി കമ്പ്യൂട്ടര്‍ ലാബും കോ-ഓപറേറ്റീവ് സ്റ്റോറിന്റെ ഗ്ലാസ് അടിച്ച് തകര്‍ക്കുകയുമായിരുന്നു. തുടര്‍ന്നാണ് പ്രിന്‍സിപ്പാള്‍ ഇവര്‍ക്കെതിരെ സ്റ്റേഷനില്‍ പരാതി നല്‍കിയത്. അക്രമിസംഘം രണ്ട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെയും മര്‍ദിച്ചിരുന്നു. പരിക്കേറ്റ വിദ്യാര്‍ത്ഥി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, case, Police, Students, Assault, Crime, Case against Plus two for assaulting Plus one students
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kanhangad, case, Police, Students, Assault, Crime, Case against Plus two for assaulting Plus one students
< !- START disable copy paste -->