രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ മാതാവിന്റെ നാലാം ഭര്‍ത്താവിനെതിരെ കേസ്
Feb 24, 2018, 11:01 IST
വിദ്യാനഗര്‍: (www.kasargodvartha.com 24.02.2018) രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഏഴു വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മാതാവിന്റെ നാലാം ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു. മുട്ടത്തൊടിയിലെ ഒരു ഫ്‌ളാറ്റില്‍ താമസിക്കുന്ന ഹാരിസിനെതിരെയാണ് പോലീസ് കേസെടുത്ത്. ഫെബ്രുവരി 18ന് രാവിലെയാണ് കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചത്. സ്‌കൂളിലെത്തിയ കുട്ടിയുടെ രഹസ്യഭാഗത്തു നിന്നും രക്തം വന്നതിനെ തുടര്‍ന്ന് അധ്യാപികമാര്‍ അന്വേഷിച്ചപ്പോഴാണ് പെണ്‍കുട്ടി പീഡനവിവരം പുറത്തുപറഞ്ഞത്.
തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതരെ വിവരമറിയിക്കുകയും കുട്ടിയില്‍ നിന്നും മൊഴിയെടുക്കുകയും കൗണ്‍സിലിംഗ് നല്‍കുകയും ചെയ്ത ശേഷം വിദ്യാനഗര്‍ പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഹാരിസിനെതിരെ പോലീസ് കേസെടുത്തത്. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാവിന്റെ നാലാം ഭര്‍ത്താവായ ഹാരിസ് സ്ഥലത്ത് നിന്നും മുങ്ങിയിരിക്കുകയാണ്. പോസ്‌കോ നിയമപ്രകാരമാണ് ഹാരിസിനെതിരെ കേസെടുത്തത്. വിദ്യാനഗര്‍ സി ഐ ബാബു പെരിങ്ങേത്താണ് സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Student, case, Police, Molestation, Crime, Case against Man for molesting 2nd standard student < !- START disable copy paste -->
തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതരെ വിവരമറിയിക്കുകയും കുട്ടിയില്‍ നിന്നും മൊഴിയെടുക്കുകയും കൗണ്‍സിലിംഗ് നല്‍കുകയും ചെയ്ത ശേഷം വിദ്യാനഗര്‍ പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഹാരിസിനെതിരെ പോലീസ് കേസെടുത്തത്. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാവിന്റെ നാലാം ഭര്‍ത്താവായ ഹാരിസ് സ്ഥലത്ത് നിന്നും മുങ്ങിയിരിക്കുകയാണ്. പോസ്‌കോ നിയമപ്രകാരമാണ് ഹാരിസിനെതിരെ കേസെടുത്തത്. വിദ്യാനഗര്‍ സി ഐ ബാബു പെരിങ്ങേത്താണ് സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Student, case, Police, Molestation, Crime, Case against Man for molesting 2nd standard student