city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സാധനത്തിന്റെ ഗുണനിലവാരത്തെ ചൊല്ലി തര്‍ക്കം; കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

ബേഡഡുക്ക: (www.kasargodvartha.com 29.10.2019) സാധനത്തിന്റെ ഗുണനിലവാരത്തെ ചൊല്ലി തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. മേല്‍പറമ്പ് റേഷന്‍കട ഉടമയും കോണ്‍ഗ്രസ് കുണ്ടംകുഴി താരംതട്ട ബൂത്ത് കമ്മിറ്റി പ്രസിഡണ്ടുമായ ബാലചന്ദ്രന്‍ വേളാഴി, ഷിജു മൊട്ടമ്മല്‍ എന്നിവരെ മര്‍ദിച്ച സംഭവത്തില്‍ സി പി എം പ്രവര്‍ത്തകരായ തമ്പാന്‍ വേളാഴി, വിനു എന്നിവര്‍ക്കെതിരെയാണ് ബേഡകം പോലീസ് കേസെടുത്തത്. ഷിജുവിന്റെ പരാതിയിലാണ് കേസ്.

ഞായറാഴ്ച രാത്രി ഏഴു മണിയോടെയാണ് അക്രമ സംഭവമുണ്ടായത്. വലിയപാറയിലെ കടയില്‍ നിന്ന് ഷിജു സാധനം വാങ്ങിക്കുമ്പോള്‍ സാധനത്തിന്റെ ഗുണനിലവാരത്തെപ്പറ്റി കടയുടമയുമായി തര്‍ക്കമുണ്ടായിരുന്നു. ഇതിനുപിന്നാലെ ബേഡഡുക്ക വലിയപാറ റേഷന്‍കടയ്ക്ക് സമീപത്തുവെച്ച് വടി ഉപയോഗിച്ച് മര്‍ദിച്ചുവെന്നാണ് പരാതി.

സാധനത്തിന്റെ ഗുണനിലവാരത്തെ ചൊല്ലി തര്‍ക്കം; കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, case, Crime, Assault, Attack, Top-Headlines, Kundamkuzhi, Bedakam, Case against CPM workers for attacking congress workers
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia