വീട്ടില്‍ കയറി ഭിന്നശേഷിക്കാരനായ ഗൃഹനാഥനെയും ഭാര്യയെയും അക്രമിച്ച സംഭവത്തില്‍ അയല്‍വാസികള്‍ക്കെതിരെ പോലീസ് കേസെടുത്തു
Oct 25, 2018, 16:41 IST
ചെറുവത്തൂര്‍:(www.kasargodvartha.com 25/10/2018) വീട്ടില്‍ അതിക്രമിച്ച് കയറി ഭിന്നശേഷിക്കാരനായ ഗൃഹനാഥനെയും ഭാര്യയെയും മര്‍ദ്ദിച്ച സംഭവത്തില്‍ അയല്‍വാസികള്‍ക്കെതിരെ ചീമേനി പോലീസ് കേസെടുത്തു. ചെമ്പ്രാനത്തെ സരസ്വതിയുടെ പരാതിയില്‍ അയല്‍വാസികളായ ബാലന്‍, ഗീത, നിഷ, വിഷ്ണു, രതീഷ്, കമല എന്നിവര്‍ക്കെതിരയാണ് കേസെടുത്തത്.
22ന് രാവിലെ വീട്ടില്‍ അതിക്രമിച്ച കയറിയ സംഘം ഭിന്നശേഷിക്കാരനായ രമേശനെയും സരസ്വതിയെയും മര്‍ദ്ദിക്കുകയും മകന്‍ രാഹുലിന്റെ പാഠപുസ്തകവും വീട്ടുപകരണങ്ങളും നശിപ്പിക്കുകയായിരുന്നു. വീടിന് സമീപം ചുളയിടുന്നതിന് സരസ്വതി അനുവാദം നല്‍കിയെന്നാരോപിച്ചാണ് ബാലന്റെ നേതൃത്വത്തിലുള്ള സംഘം വീട് കയറി അക്രമം കാട്ടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Cheruvathur, Kasaragod, Police, Case, Complaint, Assault, Crime,Case against 6 for assaulting neighbors