യുവാവിനെ വീടുകയറി ഇരുമ്പുവടി കൊണ്ട് ആക്രമിച്ച സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്
Nov 25, 2017, 17:55 IST
വിദ്യാനഗര്‍:(www.kasargodvartha.com 25/11/2017) യുവാവിനെ വീടുകയറി ഇരുമ്പുവടി കൊണ്ട് ആക്രമിച്ച സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു. ബെണ്ടിച്ചാല്‍ അബൂതാഹിര്‍ മന്‍സിലില്‍ ഖാലിദി(30)നെ മര്‍ദിച്ചതിന് ഫാറൂഖ്, അബ്ദുല്ല, ഇസ്മാഈല്‍, നസീര്‍, മൊയ്തീന്‍ കുഞ്ഞി എന്നിവര്‍ക്കെതിരെയാണ് വധശ്രമത്തിന് വിദ്യാനഗര്‍ പോലീസ് കേസെടുത്തത്.
വീട്ടില്‍ അതിക്രമിച്ചുകയറി നാശനഷ്ടം വരുത്തിയതിനും ഗൃഹനാഥനെയും ഉമ്മയെയും മര്‍ദിച്ചതിനും മൂന്നുപേര്‍ക്കെതിരെയും കേസെടുത്തു. 23ന് വൈകിട്ട് മൂന്ന് മണിയോടെ ബെണ്ടിച്ചാല്‍ പള്ളിക്ക് സമീപം വെച്ച് മര്‍ദിക്കുകയും പിന്നീട് വീട്ടിലെത്തി ഇരുമ്പ് വടികൊണ്ട് അക്രമിച്ചുവെന്നുമാണ് പരാതി. പരിക്കേറ്റ ഖാലിദ് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ബെണ്ടിച്ചാല്‍ മൊട്ടയില്‍ ഹൗസിലെ അബ്ദുല്ല(56)യെയും ഉമ്മയെയും വീട്ടില്‍ അതിക്രമിച്ചുകയറി മര്‍ദിക്കുകയും വീട്ടില്‍ നാശനഷ്ടം വരുത്തുകയും ചെയ്തുവെന്ന പരാതിയില്‍ ഖാലിദ്, നിസാര്‍, റംഷീദ് എന്നിവര്‍ക്കെതിരേയും കേസെടുത്തു.
സാമ്പത്തിക ഇടപാടാണ് തര്‍ക്കത്തിന് പിന്നിലെന്നാണ് വിവരം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Vidya Nagar, Youth, Attack, Police, Case, Murder-attempt, Complaint,