വിവാഹ പാര്‍ട്ടിക്കൊപ്പം ബൈക്ക് അമിതവേഗതയില്‍ ഓടിച്ചുവെന്നാരോപിച്ച് യുവാക്കളെ മര്‍ദിച്ചു; 4 പേര്‍ക്കെതിരെ കേസ്
Jul 31, 2019, 17:26 IST
നീലേശ്വരം: (www.kasargodvartha.com 31.07.2019) വിവാഹ പാര്‍ട്ടിക്കൊപ്പം ബൈക്ക് അമിതവേഗത്തില്‍ ഓടിച്ചുവെന്ന് ആരോപിച്ച് യുവാക്കളെ മര്‍ദിച്ചുവെന്ന പരാതിയില്‍ നാലുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബങ്കളം കക്കാട്ട ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു സമീപത്തെ വീട്ടില്‍ നടന്ന കല്യാണത്തോടനുബന്ധിച്ച് അമിതവേഗതയില്‍ ബൈക്കോടിച്ചതിന് ബങ്കളം ചിറക്കുണ്ടില്‍ ഹൗസിലെ മുഹമ്മദ് മുഷാറഫ് (19), സുഹൃത്ത് ജുനൈദ് എന്നിവരെ മര്‍ദിച്ച സംഭവത്തിലാണ് ബങ്കളത്തെ ഷിബിന്‍, ശ്രീരാജ്, കിച്ചു, രഞ്ജിത് എന്നിവര്‍ക്കെതിരെയാണ് നീലേശ്വരം പോലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം വൈകിട്ട് കക്കാട്ടെ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു സമീപത്തെ ബസ് സ്റ്റോപ്പില്‍ ഇരിക്കവെയാണ് ഇരുവര്‍ക്കും മര്‍ദനമേറ്റത്. വിവാഹ ചടങ്ങിനിടെ അമിതഗേവതയില്‍ ബൈക്കോടിച്ച് പരിഭ്രാന്തിയുണ്ടാക്കിയെന്നാരോപിച്ചായിരുന്നു മര്‍ദനം. മര്‍ദനത്തെ തുടര്‍ന്ന് ഇരുവരും നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, case, Youth, Crime, Case against 4 for assaulting bike riders
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, case, Youth, Crime, Case against 4 for assaulting bike riders
< !- START disable copy paste -->