വാട്‌സ്ആപ്പ് പോസ്റ്റിനെ ചൊല്ലി എസ് ഡി പി ഐ പ്രവര്‍ത്തകനെ ആക്രമിച്ച സംഭവത്തില്‍ 3 ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്
Oct 24, 2018, 12:18 IST
കാസര്‍കോട്: (www.kasargodvartha.com 24.10.2018) വാട്‌സ്ആപ്പ് പോസ്റ്റിനെ ചൊല്ലി എസ് ഡി പി ഐ പ്രവര്‍ത്തകനെ ആക്രമിച്ച സംഭവത്തില്‍ മൂന്ന് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ 308 വകുപ്പ് പ്രകാരം വധശ്രമത്തിന് പോലീസ് കേസെടുത്തു. ദേളി അരമങ്ങാനത്തെ ബി എച്ച് ഹസൈനാറിന്റെ മകന്‍ അബ്ദുര്‍ റിഷാന്‍ (30) ആണ് അക്രമത്തിനിരയായത്. സംഭവത്തില്‍ ദേളിയിലെ റാഷി, ആഷിഖ്, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ ദേളി ജംഗ്ഷനില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇരുമ്പ് വടി കൊണ്ടും കത്തികൊണ്ടും കുത്തിയും അടിച്ചും കൊല്ലാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് റിഷാന്‍ പരാതിപ്പെട്ടു. ലീഗ് നേതാവിന്റെ ഫോട്ടോ മോശമായ രീതിയില്‍ പ്രചരിപ്പിച്ചുവെന്നാരോപിച്ചാണ് അക്രമം നടത്തിയതെന്നും പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
Related News:
വാട്‌സാപ്പ് പോസ്റ്റിനെ ചൊല്ലി എസ് ഡി പി ഐ പ്രവര്‍ത്തകനെ ലീഗ് പ്രവര്‍ത്തകര്‍ അക്രമിച്ചതായി പരാതി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Attack, Assault, Crime, case, Police, Top-Headlines, Case against 3 for Attacking SDPI worker
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Attack, Assault, Crime, case, Police, Top-Headlines, Case against 3 for Attacking SDPI worker
< !- START disable copy paste -->