കെ എസ് ആര്‍ ടി സി കണ്ടക്ടറെ അക്രമിച്ച സംഭവത്തില്‍ 2 പേര്‍ക്കെതിരെ കേസ്
Aug 2, 2019, 12:28 IST
കാസര്‍കോട്: (www.kasargodvartha.com 02.08.2019) കെ എസ് ആര്‍ ടി സി കണ്ടക്ടറെ അക്രമിച്ച സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. നീലേശ്വരം ചാത്തമത്ത് സ്വദേശിയും കാസര്‍കോട് ഡിപ്പോയിലെ ബസ് കണ്ടക്ടറുമായ കെ മനോജിനെ അക്രമിച്ച സംഭവത്തിലാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് മനോജ് അക്രമത്തിനിരയായത്. രാത്രി ഡ്യൂട്ടി കഴിഞ്ഞ് നഗരത്തിലെ ലോഡ്ജിലെ മുറിയില്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു. പുലര്‍ച്ചെ രണ്ടു മണിയോടെ വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ട് തുറന്നപ്പോള്‍ അകത്തു കയറിയ സംഘം മനോജിനെ മാരകായുധം കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തുകയും മര്‍ദിക്കുകയുമായിരുന്നുവെന്നാണ് പരാതി.
കെ എസ് ആര്‍ ടി സി ജീവനക്കാര്‍ ജോലി കഴിഞ്ഞ് ലോഡ്ജ് മുറിയിലാണ് താമസിക്കാറുള്ളത്. അടുത്ത മുറികളില്‍ വേറെയും ജീവനക്കാരുണ്ടായിരുന്നു. രാവിലെ തൊട്ടടുത്ത റൂമിലെ താമസക്കാര്‍ ഉണര്‍ന്നപ്പോഴാണ് ബോധരഹിതനായി വീണുകിടന്ന മനോജിനെ കണ്ടത്. തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തലയിലെ മുറിവ് സാരമായതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, KSRTC, conductor, case, Crime, Assault, Attack, Case against 2 for attacking Bus Conductor
< !- START disable copy paste -->