ബൈക്കിന് സൈഡ് നല്‍കിയില്ലെന്നാരോപിച്ച് കെ എസ് ആര്‍ ടി സി ബസ് ഡ്രൈവറെ വീട്ടില്‍ കയറി ആക്രമിച്ച കൊലക്കേസ് പ്രതിയടക്കം രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു
Jan 17, 2019, 10:56 IST
കാസര്‍കോട്: (www.kasargodvartha.com 17.01.2019) ബൈക്കിന് സൈഡ് നല്‍കിയില്ലെന്നാരോപിച്ച് കെ എസ് ആര്‍ ടി സി ബസ് ഡ്രൈവറെ വീട്ടില്‍ കയറി ആക്രമിച്ച കൊലക്കേസ് പ്രതിയടക്കം രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
Keywords: Case against 2 for attacking Bus driver, Kasaragod, Bike, Attack, Case, KSRTC-bus, Driver, Crime, Police, News, Kerala.
അടുക്കത്ത്ബയല്‍ ഗുഡ്ഡെ ടെമ്പിള്‍ റോഡിലെ പ്രശാന്ത് (33) ആണ് അക്രമത്തിനിരയായത്. സംഭവത്തില്‍ പ്രശാന്തിന്റെ പരാതിയില്‍ ബട്ടംപാറയിലെ മഹേഷ്, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.
ഇതില്‍ മഹേഷ് കൊലപാതകമടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം കറന്തക്കാട് വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. മംഗളൂരുവില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന ബസിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ചാണ് ഡ്രൈവറെ രണ്ടംഗ സംഘം വീടുകയറി അക്രമിച്ചത്.