city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാറുകള്‍ മറിച്ചുവിറ്റ് തട്ടിപ്പ് നടത്തുന്ന സംഘം സജീവം; സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കൈക്കലാക്കുന്ന വാഹനങ്ങള്‍ ഭൂരിഭാഗവും വില്‍പന നടത്തുന്നത് കാസര്‍കോട്ട്; രണ്ട് കാറുകള്‍ പിടികൂടി

കാസര്‍കോട്: (www.kasargodvartha.com 02.09.2017) വാടകയ്‌ക്കെടുക്കുന്നതും, ഓടിക്കാന്‍ നല്‍കുന്നതുമായ കാറുകള്‍ മറിച്ചുവിറ്റ് തട്ടിപ്പ് നടത്തുന്ന സംഘം സംസ്ഥാനത്ത് സജീവം. ഇത്തരത്തില്‍ വില്‍പന നടത്തിയ രണ്ട് കാറുകള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ കാസര്‍കോട്ട് നിന്നും പോലീസ് കണ്ടെത്തി. ആറു മാസം മുമ്പ് തൃശൂര്‍ കയ്പമംഗലത്തെ അഷ്‌റഫിന്റെ മകനും ഗള്‍ഫുകാരനുമായ പി എ സുനീര്‍ ബന്ധുവിന് ഓടിക്കാന്‍ നല്‍കിയ കെ എല്‍ 47 ഇ 4775 നമ്പര്‍ ഇന്നോവ കാറാണ് തളങ്കര കണ്ടത്തില്‍ ഇംത്യാസ് എന്നയാള്‍ക്ക് സംഘത്തില്‍ പെട്ടവര്‍ വില്‍പന നടത്തിയതായി കണ്ടെത്തിയത്.

കാറുകള്‍ മറിച്ചുവിറ്റ് തട്ടിപ്പ് നടത്തുന്ന സംഘം സജീവം; സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കൈക്കലാക്കുന്ന വാഹനങ്ങള്‍ ഭൂരിഭാഗവും വില്‍പന നടത്തുന്നത് കാസര്‍കോട്ട്; രണ്ട് കാറുകള്‍ പിടികൂടി

രണ്ടാഴ്ച മുമ്പ് വാളയാറിലെ കാജ ഹുസൈന്‍ എന്നയാളുടെ ഇന്നോവ കാറും സമാന രീതിയില്‍ കാസര്‍കോട്ട് വില്‍പന നടത്തിയതായി കണ്ടെത്തി. മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിയായ ഒരാളാണ് കാര്‍ വാങ്ങിയത്. അമിത വേഗതയില്‍ കാര്‍ ഓടിച്ചത് ക്യാമറയില്‍ കുടുങ്ങിയപ്പോള്‍ ആര്‍ സി ഉടമയ്ക്ക് പിഴ അടക്കാന്‍ ആര്‍ ടി ഒയുടെ നോട്ടീസ് ലഭിച്ചതോടെയാണ് രണ്ട് കാറുകളും കാസര്‍കോട്ട് ഉള്ളതായി വ്യക്തമായത്.

കൃത്യമായ രേഖകളോ, മറ്റോ ഇല്ലാതെയാണ് വാഹന ഇടപാടുകള്‍ നടക്കുന്നതെന്നാണ് പോലീസ് പറയുന്നത്. കാറുകളില്‍ സൂക്ഷിക്കുന്ന ഫോട്ടോസ്റ്റാറ്റ് രേഖകള്‍ ഉപയോഗിച്ചാണ് സംഘം വാഹനങ്ങള്‍ വില്‍പന നടത്തുന്നതെന്നും പോലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ചെറിയ വിലയ്ക്കാണ് പലര്‍ക്കും കാറുകള്‍ ലഭിക്കുന്നത്. അതുകൊണ്ടുതന്നെ കൃത്യമായ രേഖകള്‍ ആവശ്യപ്പെടാന്‍ വാങ്ങുന്നവര്‍ നിര്‍ബന്ധം പിടിക്കുന്നില്ല. ഇതാണ് ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ക്ക് വളം വെക്കുന്നത്.

ഗള്‍ഫില്‍ നിന്നെത്തുന്ന പലരും ചെറിയ വിലയ്ക്ക് സെക്കന്‍ഹാന്‍ഡ് കാറുകള്‍ വാങ്ങാറുണ്ട്. ഇതുമുതലാക്കിയാണ് സംഘം കാസര്‍കോട്ടേക്ക് തന്നെ ഇത്തരം കാറുകള്‍ ഇറക്കുന്നത്. മൂന്ന് ലക്ഷം രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെ വില നിശ്ചയിച്ചാണ് ഇന്നോവ കാറുകള്‍ വില്‍പന നടത്തുന്നത്. ചിലര്‍ ഇത്തരം കാറുകള്‍ കള്ളക്കടത്തിനും മറ്റും ഉപയോഗിക്കുന്നതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

ഗള്‍ഫില്‍ പോകുമ്പോള്‍ വില കൂടിയ കാറുകള്‍ ബന്ധുക്കളെ ആരെയെങ്കിലും ഓടിക്കാന്‍ നല്‍കുകയാണ് ചെയ്യുന്നത്. ഇവര്‍ സുഹൃത്തുക്കള്‍ക്ക് ഓടിക്കാന്‍ നല്‍കുന്ന കാര്‍ പിന്നീട് തട്ടിപ്പ് സംഘത്തിന്റെ കൈകളിലെത്തുകയാണ് ചെയ്യുന്നത്. ഇക്കാര്യം ചിലപ്പോള്‍ കാര്‍ ഓടിക്കാന്‍ വാങ്ങിയ ബന്ധു പോലും അറിഞ്ഞിട്ടുണ്ടാവില്ല. കാര്‍ ഓടിക്കാന്‍ നല്‍കിയ ബന്ധു കൂടി കേസില്‍ അകപ്പെടുമെന്നതിനാല്‍ പലരും പോലീസില്‍ പരാതി നല്‍കാതെ സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തി കാര്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണ് ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Car, Sale, Cheating, Crime, Kasaragod, Police, Investigation, Case, Innova Car, Trishur, Car sale after cheating; Two cases reported, Car sale after cheating; Two cases reported.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia