റെയില്‍വേ സ്‌റ്റേഷനില്‍ പാര്‍ക്ക് ചെയ്ത കാര്‍ കവര്‍ച്ച ചെയ്ത കേസില്‍ 2 പേര്‍ അറസ്റ്റില്‍
Nov 26, 2019, 12:03 IST
കാസര്‍കോട്: (www.kasargodvartha.com 26.11.2019) റെയില്‍വേ സ്‌റ്റേഷനില്‍ പാര്‍ക്ക് ചെയ്ത കാര്‍ കവര്‍ച്ച ചെയ്ത കേസില്‍ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. തളങ്കര ബാങ്കോട്ടെ ഷംസു എന്ന സച്ചു (42), അണങ്കൂരിലെ സലീം (52) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ എസ് ഐ നളിനാക്ഷന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
കര്‍ണാടക പുത്തൂര്‍ സ്വദേശി മുഹമ്മദ് അമീഷിന്റെ കെ എ 05 എം ബി 4224 നമ്പര്‍ ആള്‍ട്ടോ കാറാണ് സംഘം മോഷ്ടിച്ചു കടത്തിയത്. ഇക്കഴിഞ്ഞ 20ന് രാവിലെ പണമടച്ച് പാര്‍ക്കിംഗ് സ്ഥലത്ത് കാര്‍ പാര്‍ക്ക് ചെയ്ത് പോയതായിരുന്നു. വൈകിട്ട് തിരിച്ചെത്തിയപ്പോള്‍ കാര്‍ കാണാനില്ലായിരുന്നു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സി സി ടി വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്. കാര്‍ കണ്ടെത്തുന്നതിനായി പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
അതേസമയം സംഘം കാഞ്ഞങ്ങാട്ടു നിന്നും കവര്‍ച്ച ചെയ്ത ബൊലേറോ കാര്‍ മംഗളൂരുവില്‍ റെയില്‍വേ സ്‌റ്റേഷനില്‍ കണ്ടെത്തി. കൂടുതല്‍ കവര്‍ച്ചയുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, arrest, Crime, accused, Robbery, Car-robbers, Car robbery case; 2 arrested
< !- START disable copy paste -->