Car Theft | ദേശീയപാത വികസനത്തെ തുടര്‍ന്ന് പോര്‍ചില്‍ കയറ്റാനാവാതെ റോഡരികില്‍ നിര്‍ത്തിയിട്ട കാര്‍ കവര്‍ന്നു; പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
Nov 30, 2022, 16:00 IST
കാസര്‍കോട്: (www.kasargodvartha.com) ദേശീയപാത വികസനത്തെ തുടര്‍ന്ന് വീട്ടിലെ പോര്‍ചില്‍ കയറ്റാനാവാതെ റോഡരികില്‍ നിര്‍ത്തിയിട്ട കാര്‍ കവര്‍ച ചെയ്തു. കുഡ്ലു മദര്‍ നഗറിലെ കെഎം സ്വാദിഖ് അലിയുടെ കെഎല്‍ 14 ടി 4570 ഓള്‍ടോ കാറാണ് ചൗക്കിയില്‍ വെച്ച് കവര്‍ച ചെയ്തത്.
നവംബര്‍ 23ന് ദേശീയ പാതയ്ക്കരികില്‍ നിര്‍ത്തിയിട്ട കാര്‍ 24ന് എടുക്കാന്‍ ചെന്നപ്പോഴാണ് കവര്‍ന്നതായി കണ്ടെത്തിയത്. കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സമീപത്തെ സിസിടിവി ക്യാമറകള്‍ പൊലീസ് പരിശോധിച്ച് വരികയാണ്.
Keywords: Latest-News, Kerala, Top-Headlines, Robbery, Crime, Theft, Investigation, Car parked on roadside stolen.
< !- START disable copy paste -->