പഞ്ചറായതിനെ തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ട കാര്‍ ബൈക്കിലെത്തിയ നാലംഗ സംഘം അടിച്ചുതകര്‍ത്തു
Oct 21, 2018, 20:09 IST
ഉപ്പള: (www.kasargodvartha.com 21.10.2018) രണ്ട് ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ട കാര്‍ ബൈക്കിലെത്തിയ നാലംഗ സംഘം അടിച്ചുതകര്‍ത്തു. ഞായറാഴ്ച സന്ധ്യയോടെ ഉപ്പള നയാബസാറിലാണ് സംഭവം. മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള കാറാണ് പഞ്ചറായതിനെ തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ടത്. ഇതിനിടെ രണ്ടു ബൈക്കുകളിലായെത്തിയ യുവാക്കള്‍ കാറിന്റെ മുഴുവന്‍ ഗ്ലാസുകളും അടിച്ചുതകര്‍ക്കുകയായിരുന്നു.
വിവരമറിഞ്ഞ് മഞ്ചേശ്വരം എസ് ഐ ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാര്‍ തകര്‍ക്കാനുള്ള കാരണം വ്യക്തമായിട്ടില്ല.
വിവരമറിഞ്ഞ് മഞ്ചേശ്വരം എസ് ഐ ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാര്‍ തകര്‍ക്കാനുള്ള കാരണം വ്യക്തമായിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Attack, Crime, Uppala, Car glass broken by Gang
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Attack, Crime, Uppala, Car glass broken by Gang
< !- START disable copy paste -->