Drug Bust | കാഞ്ഞങ്ങാട്ട് പൊലീസിനെ കണ്ട് അമിത വേഗതയിൽ ഓടിച്ചു പോകാൻ ശ്രമിക്കുന്നതിനിടെ കാർ മതിലിൽ ഇടിച്ചു; മയക്കുമരുന്നുമായി 3 യുവാക്കൾ പിടിയിൽ

● പ്രദേശവാസിയുടെ മതിലിലിടിച്ചാണ് കാർ നിന്നത്.
● അപകടത്തിൽ കാറിന് വലിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
● പ്രതികളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
കാഞ്ഞങ്ങാട്: (KasargodVartha) പൊലീസിനെ കണ്ട് അമിത വേഗതയിൽ ഓടിച്ചു പോകാൻ ശ്രമിക്കുന്നതിനിടെ കാർ മതിലിൽ ഇടിച്ചു. പിന്നാലെ മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ പൊലീസ് പിടിയിലായി. മുറിയനാവി ബാവനഗറിൽ തിങ്കളാഴ്ച വൈകീട്ടോടെയണ് സംഭവം.
റോഡിലൂടെ പൊലീസ് വാഹനം വരുന്നത് കണ്ട യുവാക്കൾ പെട്ടന്ന് കാർ അമിത വേഗതയിൽ പിന്നോട്ടെടുത്ത് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പ്രദേശവാസിയുടെ മതിലിൽ ഇടിച്ചു കയറുകയായിരുന്നു. നാട്ടുകാരും പൊലീസും ചേർന്നാണ് കാറിലുണ്ടായിരുന്ന യുവാക്കളെ പിടികൂടിയത്.
കാർ പരിശോധിച്ചപ്പോഴാണ് മാരക മയക്കുമരുന്നായ എംഡിഎംഎ കണ്ടെത്തിയത്. ഒരു പാകറ്റ് സിഗരറ്റും കണ്ടെത്തിയിട്ടുണ്ട്. അപകടത്തിൽ പെട്ട കാർ ഭാഗീകമായി തകർന്നു. തീരദേശത്ത് നിന്നും മയക്കുമരുന്ന് വാങ്ങി മടങ്ങുകയായിരുന്ന യുവാക്കളാണ് ഇവരെന്നൊണ് വിവരം. പ്രതികളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
ഈ വാർത്തയെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റായി രേഖപ്പെടുത്തുമല്ലോ.
Three youths were arrested in Kanhangad with MDMA after their car crashed into a wall while trying to escape from the police. The incident occurred in Muriyanavi Bhavanagar. The police seized MDMA and cigarettes from the car.
#Kanhangad #MDMA #DrugBust #PoliceArrest #CarAccident #KeralaPolice