city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബുള്ളറ്റ് ഷോറൂമിലെ സ്ത്രീ തൊഴിലാളികളുടെ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ; രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്ന് പരാതി ഒതുക്കിയതായി ആക്ഷേപം, ഇടപാടുകാരുടെ വാഹനങ്ങളില്‍ നിന്നും പതിവായി പെട്രോള്‍ ഊറ്റിയെടുക്കുന്നത് കണ്ടെത്താനാണ് ക്യാമറ സ്ഥാപിച്ചതെന്ന് ഷോറൂം അധികൃതര്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 02.07.2018) കാഞ്ഞങ്ങാട് സൗത്തിലെ സൗത്ത് ഈസ്റ്റ് മോട്ടോര്‍ കോര്‍പ്പ് പ്രൈവറ്റ് ലിമിറ്റഡിന്റെ റോയല്‍ എന്‍ ഫീല്‍ഡ് ബുള്ളറ്റ് ഷോറൂമില്‍ ഒളിക്യാമറ വെച്ചത് വിവാദമായി. ഷോറൂമില്‍ സ്ത്രീ തൊഴിലാളികള്‍ വസ്ത്രം മാറുന്ന മുറിയിലാണ് ഒളിക്യാമറ സ്ഥാപിച്ചത്. സംഭവം പിടിക്കപ്പെട്ടതോടെ ഹൊസ്ദുര്‍ഗ് പോലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കാഞ്ഞങ്ങാട് സൗത്തിലെ ഷോറൂമില്‍ പരിശോധന നടത്തി.

ഷോറൂം മാനേജരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് പരാതി ഒതുക്കി തീര്‍ക്കുകയായിരുന്നു. അതേ സമയം ഷോറൂമിലെത്തുന്ന ഇടപാടുകാരുടെ വാഹനങ്ങളില്‍ നിന്നും പതിവായി പെട്രോള്‍ ഊറ്റിയെടുക്കുന്നത് കണ്ടെത്താനാണ് ക്യാമറ സ്ഥാപിച്ചതെന്നാണ് ഷോറൂം അധികൃതര്‍ പറയുന്നത്.

അതേ സമയം മൊബൈല്‍ ഫോണ്‍ ക്യാമറ ഓണ്‍ ചെയ്ത് അതിരഹസ്യമായി ഒളിപ്പിച്ചുവെച്ചത് ഷോറൂമിനകത്തെ റൂമിലാണ്. ഷോറൂമില്‍ അഞ്ചില്‍പ്പരം വനിതാ ജീവനക്കാരുണ്ട്. ഇവരൊക്കെയും ഷോറൂമിലെത്തിയാല്‍ സ്ഥാപനത്തിന്റെ യൂണിഫോം അണിയണമെന്ന നിബന്ധനയുമുണ്ട്. വസ്ത്രം മാറുന്ന മുറിക്കകത്ത് മൊബൈല്‍ ക്യാമറ ഒളിപ്പിച്ചുവെച്ചുവെന്നാണ് പരാതി. അതേ സമയം ബുള്ളറ്റ് ഷോറൂമിലെ തൊഴിലാളികള്‍ ചേര്‍ന്ന് തൊഴിലാളി സംഘടന രൂപീകരിക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇതിനുവേണ്ടി ചില യൂണിയന്‍ നേതാക്കള്‍ ഷോറൂമിലെത്തിയതായും പറയപ്പെടുന്നു.

യൂണിയന്‍ നേതാക്കളുമായുള്ള കൂടിക്കാഴ്ചയും സംസാരവുമൊക്കെ പിടിച്ചെടുക്കാനാണ് രഹസ്യ ക്യാമറ സ്ഥാപിച്ചതെന്ന് പറയപ്പെടുന്നു.
ഒന്നരവര്‍ഷം മുമ്പ് ആരംഭിച്ച ബുള്ളറ്റ് ഷോറൂമിനെക്കുറിച്ച് തുടക്കം മുതലേ നിരവധി പരാതികളാണ് ഉയര്‍ന്നുവന്നിരുന്നത്. ഷോറൂമിനു വേണ്ടി കാഞ്ഞങ്ങാട് സൗത്ത് ദേശീയപാതക്കരികില്‍ നിര്‍മ്മിച്ച താല്‍ക്കാലിക കെട്ടിടം സകല കെട്ടിട നിര്‍മ്മാണ ചട്ടങ്ങളും കാറ്റില്‍പറത്തിയാണെന്ന ആരോപണവും നിലവിലുണ്ട്.
ബുള്ളറ്റ് ഷോറൂമിലെ സ്ത്രീ തൊഴിലാളികളുടെ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ; രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്ന് പരാതി ഒതുക്കിയതായി ആക്ഷേപം, ഇടപാടുകാരുടെ വാഹനങ്ങളില്‍ നിന്നും പതിവായി പെട്രോള്‍ ഊറ്റിയെടുക്കുന്നത് കണ്ടെത്താനാണ് ക്യാമറ സ്ഥാപിച്ചതെന്ന് ഷോറൂം അധികൃതര്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Kanhangad, Crime, Woman, Complaint, Shop, Custody, Ladies-dress, Camera, Dress change room, Camera installed in Girl's room of Show room makes controversy.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia