city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Crime | ബസ് യാത്രക്കിടയില്‍ വീട്ടമ്മയുടെ മൊബൈല്‍ ഫോണും പണവും അടങ്ങിയ ബാഗ് അടിച്ചുമാറ്റിയ കേസില്‍ 3 യുവതികള്‍ അറസ്റ്റില്‍

Women Arrested for Bus Theft in Kasargod
Photo: Arranged

● കാസര്‍കോട് ഭാഗത്തേക്ക് വരുകയായിരുന്ന കര്‍ണാടക ആര്‍ടിസി ബസിലാണ് സംഭവം.
● മഞ്ചേശ്വരത്തെ താരാമണിയുടെ ബാഗും മൊബൈല്‍ ഫോണുമാണ് നഷ്ടപ്പെട്ടത്. 
● സിസിടിവി കാമറകളിലെ ദൃശ്യങ്ങള്‍ അടക്കം പൊലീസ് പരിശോധിച്ചു.
● പിടിയിലായ പ്രതികളെ വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും. 

മഞ്ചേശ്വരം: (KasargodVartha) ബസ് യാത്രക്കിടയില്‍ വീട്ടമ്മയുടെ മൊബൈല്‍ ഫോണും 8000 രൂപയും അടങ്ങിയ ബാഗ് കവര്‍ന്ന കേസില്‍ മൂന്നു യുവതികള്‍ പൊലീസ് പിടിയിലായി. തമിഴ്നാട് സ്വദേശികളായ സുമതി (34), രഞ്ചിത (32), പാര്‍വതി (42) എന്നിവരെയാണ് മഞ്ചേശ്വരം പൊലീസ് വ്യാഴാഴ്ച ഉച്ചയോടെ അറസ്റ്റ് ചെയ്തത്. ഇവരെ വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും. 

പിടികൂടിയ യുവതികളെ കാസര്‍കോട് വനിതാ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്തു.  ശേഷമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച രാവിലെ മംഗ്‌ളൂറില്‍നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരുകയായിരുന്ന കര്‍ണാടക ആര്‍ടിസി ബസില്‍ നിന്നാണ് മഞ്ചേശ്വരം കുഞ്ചത്തൂര്‍ മാടയിലെ പ്രഭാകരന്റെ ഭാര്യ താരാമണി(59)യുടെ ബാഗും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടത്. 

പ്രതികള്‍ മോഷണം നടത്തുന്നത് ബസ് കന്‍ഡക്ടറുടെ ശ്രദ്ധയില്‍പെടുകയും മറ്റ് യാത്രക്കാരെ അറിയിക്കുകയും ചെയ്തതോടെയാണ് ഇവരെ തടഞ്ഞുവെച്ച് പൊലീസില്‍ അറിയിച്ചത്. യാത്രക്കാരില്‍ ചിലര്‍ പ്രതികള്‍ക്ക് നേരെ കയ്യേറ്റശ്രമവും നടത്തി. സിസിടിവി കാമറകളിലെ ദൃശ്യങ്ങള്‍ അടക്കം പൊലീസ് പരിശോധിച്ചിട്ടുണ്ട്. സമാനരീതിയില്‍ നടത്തിയ നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതികളാണ് ഇവരെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.

Three women from Tamil Nadu were arrested in Manjeshwaram for stealing a passenger's bag containing a mobile phone and cash from a bus. They were apprehended with the help of the bus conductor and other passengers.

#BusTheft #KeralaCrime #Manjeshwaram #Arrested #Theft #Police

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia