Allegation | 'ബൈകിന് വഴി നല്‍കിയില്ല', ബസ് ഡ്രൈവറെ തടഞ്ഞുനിര്‍ത്തി ഹെല്‍മെറ്റ് കൊണ്ട് അടിച്ച് പരുക്കേല്‍പ്പിച്ചതായി പരാതി
![Bus Driver Attacked](https://www.kasargodvartha.com/static/c1e/client/114096/uploaded/fbb55e610aad88ffeb070bfa752a8d42.jpg?width=823&height=463&resizemode=4)
● ബൈക്കിന് വഴി നൽകിയെന്ന പരാതിയിൽ ബസ് ഡ്രൈവറെ ആക്രമിച്ചു
● ഹെൽമെറ്റ് കൊണ്ട് നെറ്റിയിൽ അടിച്ചു
● പോലീസ് കേസെടുത്തു
കാസര്‍കോട്: (KasargodVartha) ബൈകിന് വഴി നല്‍കിയില്ലെന്ന് ആരോപിച്ച് ബസ് തടഞ്ഞു നിര്‍ത്തി ഡ്രൈവറെ ഹെല്‍മെറ്റ് കൊണ്ട് അടിച്ചു പരുക്കേല്‍പ്പിച്ചതായി പരാതി. സംഭവത്തില്‍ ചെര്‍ക്കള-കാസര്‍കോട് റൂടിലോടുന്ന വി പി ട്രാവല്‍സ് എന്ന ബസിലെ ഡ്രൈവര്‍ ചെര്‍ക്കള കോലാച്ചിയടുക്കത്തെ അഹ്‌മദ് കബീറിന്റെ (35) പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് റിയാസിനെ (30) തിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു
ബുധനാഴ്ച വൈകുന്നേരം 7.30 മണിയോടെ വിദ്യാനഗറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബൈകില്‍ എത്തിയ യുവാവ്, ബസിന് കുറുകെ വാഹനം ഇട്ട് ഡ്രൈവറെ തടഞ്ഞുനിര്‍ത്തുകയും തുടര്‍ന്ന് അശ്ലീല ഭാഷയില്‍ ചീത്ത വിളിക്കുകയും ഹെല്‍മെറ്റ് കൊണ്ട് നെറ്റിക്ക് അടിക്കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) യിലെ 126(2), 118(1), 296, 285 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
#Kasargod #roadrage #busdriverattacked #crimeinkeral #policeinvestigation #keralanews