Theft | വീട് കുത്തിതുറന്ന് കിടപ്പ് മുറിയില്‍ നിന്ന് പണം കവര്‍ന്ന പ്രതിയെ പൊലീസ് കയ്യോടെ പിടികൂടി
കുമ്പള: (KasargodVartha) വീട് കുത്തിതുറന്ന് (Burglar) കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച പണം കവര്‍ന്ന (Robbery) പ്രതി (Accused) പിടിയില്‍ (Caught). കുമ്പള പൊലീസ് സ്റ്റേഷന്‍ (Kumble Police Station) പരിധിയിലെ 19കാരനായ മുഹമ്മദ് മുര്‍ശിദിനെയാണ് കുമ്പള എസ് ഐ കെ ശ്രീജേഷ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഇച്ചിലംങ്കോട് പച്ചമ്പളയിലെ റഹ് മാന്‍ മന്‍സി ലില്‍ അബ്ദുള്‍ മജീദിന്റെ വീട്ടിലാണ് മോഷണം നടന്നത്.
വീടിന്റെ മുകള്‍ നിലയിലെ ഗ്രില്‍സും വാതിലും കുത്തിതുറന്ന മോഷ്ടാവ് അകത്തുകടന്ന് കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച ബാഗില്‍ നിന്നും 29,700 രൂപ കവര്‍ന്ന് കടന്നു കളയുകയായിരുന്നു. മോഷണം ശ്രദ്ധയില്‍പെട്ടതിനെതുടര്‍ന്ന് വീട്ടുടമ കുമ്പള പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് അനേഷണത്തിനിടെയാണ് മോഷ്ടാവിനെ പ്രദേശത്തുനിന്നും കയ്യോടെ പിടികൂടിയത്.
പണം സൂക്ഷിച്ച ബാഗ് യുവാവിന്റെ വീട്ടില്‍നിന്നും പൊലീസ് കണ്ടെത്തി. കുറച്ച് പണം മാത്രമേ ബാഗില്‍ ഉണ്ടായിരുന്നുള്ളൂ. ബാക്കി തുക സുഹൃത്തുക്കള്‍ക്ക് നല്‍കിയെന്നാണ് യുവാവ് മൊഴി നല്‍കിയതെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു.