വീട്ടുമുറ്റത്തു നിര്‍ത്തിയിട്ട ബുള്ളറ്റ് കടത്തികൊണ്ടുപോയി; പിന്നില്‍ തളിപ്പറമ്പിലെ രണ്ടംഗ സംഘം, പോലീസ് അന്വേഷണം ഊര്‍ജിതമാക്കി
Dec 16, 2019, 17:21 IST
നീലേശ്വരം: (www.kasargodvartha.com 16.12.2019) വീട്ടുമുറ്റത്തു നിര്‍ത്തിയിട്ട ബുള്ളറ്റ് കടത്തികൊണ്ടുപോയി. പിന്നില്‍ തളിപ്പറമ്പിലെ രണ്ടംഗ സംഘമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. കരുവാച്ചേരി ജുമാ മസ്ജിദിനു സമീപത്തെ അബ്ദുല്‍ ഫാരിസിന്റെ കെഎല്‍ 60 ഡി 6179 നമ്പര്‍ ബുള്ളറ്റാണ് മോഷണം പോയത്. എഴുപതിനായിരം രൂപ വില വരുന്നതാണ് ബുള്ളറ്റ്.
ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിക്കും ആറു മണിക്കും ഇടയിലായിരുന്നു ബുള്ളറ്റ് മോഷണം. സംഭവം കണ്ട് ഓട്ടോ റിക്ഷാ ഡ്രൈവര്‍മാരും പോലീസും പിന്തുടര്‍ന്നപ്പോള്‍ സംഘം രക്ഷപ്പെടുകയായിരുന്നു. സ്ഥലത്തു നിന്നും ഒരു പോക്കറ്റ് ഡയറി കിട്ടിയതാണ് പോലീസിന് തുമ്പായത്. ഫാരിസിന്റെ പരാതിയില്‍ നീലേശ്വരം പോലീസ് കേസെടുത്ത് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste --> Keywords: Nileshwaram, News, Kerala, Kasaragod, Robbery, Police, case, Enquiry, Crime, complaint, Bullet bike robbery case in Nileshwaram
ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിക്കും ആറു മണിക്കും ഇടയിലായിരുന്നു ബുള്ളറ്റ് മോഷണം. സംഭവം കണ്ട് ഓട്ടോ റിക്ഷാ ഡ്രൈവര്‍മാരും പോലീസും പിന്തുടര്‍ന്നപ്പോള്‍ സംഘം രക്ഷപ്പെടുകയായിരുന്നു. സ്ഥലത്തു നിന്നും ഒരു പോക്കറ്റ് ഡയറി കിട്ടിയതാണ് പോലീസിന് തുമ്പായത്. ഫാരിസിന്റെ പരാതിയില്‍ നീലേശ്വരം പോലീസ് കേസെടുത്ത് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->