സഹോദരിമാരെ കൊന്ന കേസ്: പ്രതിയായ സഹോദരനെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി
● മൃതദേഹം കണ്ട് ബന്ധുക്കളാണ് പ്രമോദിനെ തിരിച്ചറിഞ്ഞത്.
● രോഗബാധിതരായ സഹോദരിമാരെയാണ് പ്രമോദ് കൊലപ്പെടുത്തിയത്.
● കഴുത്തുഞെരിച്ചാണ് കൊലപാതകം നടത്തിയതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.
● കൊലപാതകത്തിന് ശേഷം പ്രമോദ് നടന്നുപോകുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.
● സഹോദരിമാർക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതുകൊണ്ടാകാം കൊല നടത്തിയതെന്നാണ് സംശയം.
കോഴിക്കോട്: (KasargodVartha) കരിക്കാംകുളത്തെ വാടകവീട്ടിൽ രോഗികളായ സഹോദരിമാരെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സഹോദരൻ പ്രമോദിനെ (60) തലശ്ശേരി കുയ്യാലി പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി.
മൃതദേഹം കണ്ടെത്തിയ ശേഷം പോലീസ് പുറത്തുവിട്ട ചിത്രം കണ്ട് ബന്ധുക്കളാണ് പ്രമോദിനെ തിരിച്ചറിഞ്ഞതെന്ന് ചേവായൂർ സി.ഐ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് തടമ്പാട്ടുതാഴത്തെ വീട്ടിൽ സഹോദരിമാരായ ശ്രീജയ (72), പുഷ്പ (68) എന്നിവരെ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇവരുടെ മരണശേഷം പ്രമോദ് നടന്നുപോകുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടിരുന്നു. കൊല്ലപ്പെട്ട സഹോദരിമാരും പ്രമോദും തമ്മിൽ വളരെ സ്നേഹത്തിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
സഹോദരിമാര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ മറ്റ് വഴികള്‍ ഇല്ലാത്തതിനാലാകാം പ്രമോദ് കൊലപാതകം നടത്തിയതെന്ന് നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. സഹോദരിമാരുടേത് കഴുത്തുഞെരിച്ചുള്ള കൊലപാതകമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞിരുന്നു.
ഈ വിഷയത്തെക്കുറിച്ച് നിങ്ങൾക്ക് എന്താണ് പറയാനുള്ളത്? താഴെ കമന്റ് ചെയ്യുക.
Article Summary: A man suspected of killing his sick sisters is found dead in a river.
#Kozhikode, #MurderCase, #KeralaNews, #CrimeNews, #Pramod, #Sisters






