Crime | കൗമാരക്കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ സഹോദരീ ഭർത്താവ് അറസ്റ്റിൽ
● വെള്ളരിക്കുണ്ടിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം.
● സഹോദരി ഭർത്താവ് അറസ്റ്റിൽ, പോക്സോ കേസ് രജിസ്റ്റർ ചെയ്തു.
● കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവത്തിന് ശേഷമാണ് കേസ് പുറത്തുവന്നത്.
വെള്ളരിക്കുണ്ട്: (KasargodVartha) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ സഹോദരി ഭർത്താവ് അറസ്റ്റിൽ. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പതിനേഴുകാരിയാണ് പീഡനത്തിന് ഇരയായത്.
കഴിഞ്ഞ ദിവസം കഠിനമായ വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ ബന്ധുക്കൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പെൺകുട്ടി പ്രസവിക്കുകയും ചെയ്‌തു. പെൺകുട്ടിയുടെ പ്രായത്തിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ ബന്ധുക്കളോട് വിവരങ്ങൾ തിരക്കി.
ആശുപത്രി അധികൃതരുടെ അന്വേഷണത്തിൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു. ഇക്കാര്യം ആശുപത്രി അധികൃതർ വെള്ളരിക്കുണ്ട് പൊലീസിൽ അറിയിച്ചു. തുടർന്ന് പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്. പോക്‌സോ നിയമപ്രകാരം കേസെടുത്താണ് 40 കാരനായ സഹോദരീ ഭർത്താവിനെ അറസ്റ്റ് ചെയ്തത്.
#childabuse #lassault #POCSO #Kerala #India #justiceforsurvivors #stopchildabuse