Attacks | 'സഹോദരങ്ങൾ തമ്മിലുള്ള സ്വത്ത് തർക്കത്തിനിടെ കുത്തേറ്റ് യുവാവിന്റെ ശ്വാസനാളത്തിൽ മുറിവ്; പട്ടാളക്കാരൻ പിടിയില്‍; തടയുന്നതിനിടെ പിതാവിനും പരുക്ക്
യുവാവിനെ മംഗ്ളൂറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ചീമേനി: (KasargodVartha) സഹോദരങ്ങൾ തമ്മിലുള്ള സ്വത്ത് തർക്കം കത്രിക കുത്തിൽ കലാശിച്ചതായി പരാതി. കുത്തേറ്റ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. ചീമേനി താഴെചെമ്പ്രക്കാനം കുന്നുംകിണറ്റുകരയിലെ വരുണ്‍ദാസി (26) നാണ് കുത്തേറ്റത്.
ശ്വാസകോശത്തിന് പരുക്കേറ്റ യുവാവിനെ മംഗ്ളൂറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തടയാനുള്ള ശ്രമത്തിനിടെ പിതാവ് വിപ്രദാസിനും (62) പരുക്കേറ്റു. അക്രമവുമായി ബന്ധപ്പെട്ട് ചീമേനി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വരുണ്‍ദാസിന്റെ സഹോദരനും കോഴിക്കോട്ട്, ടെറിടോറിയല്‍ ആര്‍മിയില്‍ പട്ടാളക്കാരനുമായ വിപിന്‍ദാസ് ചീമേനി പൊലീസിൻ്റെ പിടിയിലായിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് വൈകീട്ടോടെ ഉണ്ടാകും. ബുധനാഴ്ച രാത്രിയാണ് സ്വത്ത് സംബന്ധമായ തർക്കത്തെ തുടർന്ന് കത്രിക കുത്ത് നടന്നത്.
#Kerala #crime #propertydispute #familyfeud #attack #knife #territorialarmy