Assault | 'ഫുട്ബോൾ കളിക്കിടെയുണ്ടായ തർക്കത്തിന്റെ പേരിൽ 9 വയസുകാരനെ മർദിച്ചതായി പരാതി; കൂട്ടുകാരന്റെ അമ്മൂമ്മയ്ക്കും മാതാവിനും എതിരെ കേസ്
● പൊലീസ് അന്വേഷണം ആരംഭിച്ചു
● സംഭവം നടന്നത് ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിൽ
● ബിഎൻഎസ് 126(2), 115(2), 3(5) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്
ബേഡഡുക്ക: (Kasargodvartha) ഫുട്ബോൾ കളിക്കിടെ കൂട്ടുകാർ തമ്മിലുണ്ടായ വാക് തർക്കത്തെ തുടർന്ന് ഒമ്പത് വയസുകാരനെ മർദിച്ചെന്ന പരാതിയിൽ കൂട്ടുകാരന്റെ മാതാവിനും മുത്തശ്ശിക്കുമെതിരെ ബേഡകം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് 5.45 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
തോർക്കുളം സ്കൂൾ മൈതാനത്ത് ഫുട്ബോൾ കളി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരുമ്പോൾ ഫുട്ബോൾ കളിക്കിടെയുണ്ടായ വഴക്കുമായി ബന്ധപ്പെട്ട് കൂട്ടുകാരന്റെ അമ്മൂമ്മയും അമ്മയും ചേർന്ന് ഒമ്പത് വയസുള്ള ജിയോൺ എന്ന കുട്ടിയെ പ്രതികളുടെ വീടിനടുത്ത് വച്ച് കുട്ടി ധരിച്ചിരുന്നതായ ജഴ്സിയിൽ കുത്തിപ്പിടിച്ചു നിർത്തി കൈകൊണ്ട് മുഖത്തടിച്ചും വയറ്റിൽ ചവിട്ടിയും പരുക്കേൽപിച്ചുവെന്നാണ് കേസ്.
കുട്ടിയുടെ സഹോദരന്റെ പരാതിയിലാണ് കേസ്. ബിഎൻഎസ് 126(2), 115(2), 3(5) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
#childabuse #kerala #crime #justiceforchildren #stopviolence #football #schoolviolence