city-gold-ad-for-blogger

വീടിനു നേരെയുണ്ടായ ബോംബേറ്; അക്രമികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് നെഹ്‌റു കോളജ് മുന്‍ പ്രിന്‍സിപ്പാള്‍ ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കി

കാസര്‍കോട്: (www.kasargodvartha.com 19.01.2019) വീടിനു നേരെ ബോംബേറ് നടത്തിയ സംഭവത്തില്‍ അക്രമികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് നെഹ്‌റു കോളജ് മുന്‍ പ്രിന്‍സിപ്പാള്‍ ഡോ. പി വി പുഷ്പജ ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കി. ഇക്കഴിഞ്ഞ ജനുവരി രണ്ടിന് രാത്രിയാണ് വീട്ടില്‍ ആളില്ലാത്ത സമയം അജ്ഞാതര്‍ വീടിനു നേരെ സ്റ്റീല്‍ ബോംബ് എറിഞ്ഞത്. അക്രമത്തില്‍ വീടിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നാണ് പുഷ്പജ പറയുന്നത്.

തനിക്കു നേരെ വധഭീഷണിയുണ്ടെന്നും പുഷ്പജ ജില്ലാ പോലീസ് ചീഫിന് നല്‍കിയ പരാതിയില്‍ പറയുന്നു. വീടിനു മുന്നിലൂടെ ഒരു സംഘം ആളുകള്‍ നടത്തിയ പ്രതിഷേധ പ്രകടനം നടത്തുന്നതിന്റെ വീഡിയോകളും ഫോട്ടോകളും ഇവര്‍ പോലീസ് മേധാവിക്കു കൈമാറിയിട്ടുണ്ട്.

പ്രതികളെ തിരിച്ചറിയാന്‍ പോലും ഇതുവരെ പോലീസിനു കഴിഞ്ഞിട്ടില്ലെന്നാണ് പുഷ്പജ പറയുന്നത്. പരാതി നല്‍കിയ ദിവസവും മറ്റൊരു ദിവസവും പോലീസ് എത്തി വിവരങ്ങള്‍ അന്വേഷിച്ചതില്‍ നടപടികള്‍ അവസാനിച്ചെന്നും പുഷ്പജ ആരോപിക്കുന്നു.
വീടിനു നേരെയുണ്ടായ ബോംബേറ്; അക്രമികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് നെഹ്‌റു കോളജ് മുന്‍ പ്രിന്‍സിപ്പാള്‍ ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Bomb attack against House; Nehru college Ex principal lodges complaint to Police chief, Kasaragod, News, Attack, Crime, Nehru-college, Complaint, Police, Enquiry, Arrest, Kerala.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia