Missing | കാണാതായ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

● രാജേഷ് ഭാര്യവീട്ടിൽ നിന്നും ഇറങ്ങിയ ശേഷം കാണാതായിരുന്നു.
● ഭാര്യ പോലീസിൽ പരാതി നൽകിയിരുന്നു.
● പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
ആദൂർ: (KasargodVartha) കാണാതായ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിക്കോൽ വെള്ളാലയിലെ രാജേഷ് (25) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് ദേലംപാടി അത്തനാടിയിൽ പയസ്വിനിപ്പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്.
അഡൂർ നാഗത്ത്മൂലയിലെ ഭാര്യാവീട്ടിലെത്തിയ രാജേഷ് ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെ ജോലി ചെയ്തതിന്റെ കൂലി വാങ്ങാൻ പോകുന്നു എന്നും പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയിരുന്നു. എന്നാൽ പിന്നീട് ഇദ്ദേഹത്തെ കുറിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ല.
തുടർന്ന് ഭാര്യ അശ്വതി ആദൂർ പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയിലാണ് പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ജനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി.
നാരായണൻ - പരേതനായ നാരായണി ദമ്പതിതികളുടെ മകനാണ് രാജേഷ്. കൂലിപ്പണിക്കാരനാണ്. ഹരിപ്രസാദ് ഏകമകനാണ്. സഹോദരങ്ങൾ: ഹരീഷ്, നയന.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
A missing youth named Rajesh (25) from Kuttikol was found dead in a river near Athanadu, following a police investigation after a complaint by his wife.
#MissingYouth #FoundDead #Kasargod #Rajesh #PoliceInvestigation #RiverBody