വ്യാപാരിയെ ബ്ലാക്ക് മെയില്‍ ചെയ്ത് അരലക്ഷം രൂപ തട്ടിയെടുത്ത നാലംഗ സംഘം അറസ്റ്റില്‍
Sep 13, 2019, 12:30 IST
കാസര്‍കോട്: (www.kasargodvartha.com 13.09.2019) വസ്ത്രവ്യാപാരിയെ ബ്ലാക്ക്‌മെയില്‍ ചെയ്ത് അരലക്ഷം രൂപ തട്ടിയെടുത്ത കേസിലെ നാലംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. അണങ്കൂര്‍ സ്വദേശി സാബിത്ത് (32), കൊല്ലമ്പാടി സ്വദേശിയും ചെട്ടുംകുഴിയില്‍ വാടക ക്വാട്ടേഴ്‌സില്‍ താമസക്കാരനുമായ മുഹമ്മദ് റിയാസ് (30), അണങ്കൂര്‍ ടിപ്പു നഗറിലെ മുഹമ്മദ് അഷ്‌റഫ് എന്ന അച്ചു (24), പുളിക്കൂര്‍ പള്ളത്തെ ഹബീബ് (25) എന്നിവരെയാണ് കാസര്‍കോട് സി ഐ മധുസൂദനന്‍, എസ് ഐ പി നളിനാക്ഷന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം വെച്ച് അറസ്റ്റ് ചെയ്തത്.
സംഘം സഞ്ചരിച്ച മാരുതി കാറും ചെറിയ കത്തി, എ ടി എം കാര്‍ഡ്, 15,000 രുപ എന്നിവയും പിടിച്ചെടുത്തു. പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ വ്യാപാരിയുടെ അടുക്കല്‍ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ അയക്കുകയും പിന്നീട് വ്യാപാരിയോട് കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കി എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും രണ്ട് തവണകളായി 25,000 രൂപ വീതം തട്ടിയെടുക്കുകയും ചെയ്യുകയായിരുന്നു. സംഘം അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതോടെയാണ് വ്യാപാരി പോലീസില്‍ പരാതി നല്‍കിയത്. പണം തരാമെന്ന് പറഞ്ഞ് സംഘത്തെ തന്ത്രപൂര്‍വ്വം വിളിച്ചുവരുത്തി പോലീസ് നടത്തിയ സമര്‍ത്ഥമായ ഇടപെടലിലാണ് പ്രതികളെ പിടികൂടാനായത്. സംഘത്തിന്റെ വലയില്‍ നിരവധി പേര്‍ പെട്ടതായി സംശയിക്കുന്നതായി പോലീസ് അറിയിച്ചു. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, arrest, Police, Crime, Top-Headlines, Blackmail case; 4 arrested
< !- START disable copy paste -->