അക്രമത്തില്‍ പരിക്കേറ്റ സി ഐ ടി യു പ്രവര്‍ത്തകനെ ആശുപത്രിയില്‍ കയറി വീണ്ടും ആക്രമിക്കാന്‍ ശ്രമിച്ച ബി ജെ പി പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു; പോലീസിനു നേരെ കല്ലേറ്, 5 പേര്‍ പോലീസ് വലയില്‍
Oct 22, 2018, 11:44 IST
കുമ്പള: (www.kasargodvartha.com 22.10.2018) ഞായറാഴ്ച വൈകിട്ടോടെ സീതാംഗോളിയില്‍ വെച്ച് സി ഐ ടി യു- ബി എം എസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ സി ഐ ടി യു പ്രവര്‍ത്തകനെ ആശുപത്രിയില്‍ കയറി വീണ്ടും ആക്രമിക്കാന്‍ ശ്രമിച്ച ബി ജെ പി പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. ഇതോടെ പോലീസിനു നേരെ തിരിഞ്ഞ ബി ജെ പി പ്രവര്‍ത്തകര്‍ പോലീസ് വാഹനത്തിനു നേരെ കല്ലേറ് നടത്തി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേര്‍ പോലീസ് വലയിലായതായാണ് വിവരം.
ഞായറാഴ്ച രാത്രി 7.45 മണിയോടെ കുമ്പള സഹകരണ ആശുപത്രിയില്‍ വെച്ചാണ് സംഭവം. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കുമ്പള സി ഐ പ്രേംസദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആശുപത്രി പരിസരത്തും മറ്റും ക്യാമ്പ് ചെയ്യുന്നുണ്ട്. സി ഐ ടി യു പ്രവര്‍ത്തകനായ നന്ദുവിനാണ് (28) അക്രമത്തില്‍ പരിക്കേറ്റത്. സീതാംഗോളിയില്‍ വെച്ചാണ് നന്ദു ആക്രമത്തിനിരയായത്. ഇതിനു പിന്നാലെ ബി ജെ പി പ്രവര്‍ത്തകരെ ഉളിയത്തടുക്കയില്‍ വെച്ച് ഒരു സംഘം സി പി എം പ്രവര്‍ത്തകര്‍ തടഞ്ഞതായും ഇതില്‍ പ്രകോപിതരായാണ് ബി ജെ പി പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ കയറി യുവാവിനെ ആക്രമിക്കാന്‍ ശ്രമിച്ചതെന്നുമാണ് വിവരം.

Related News:
സി ഐ ടി യു- ബി എം എസ് സംഘര്‍ഷം; ഒരാള്‍ക്ക് പരിക്ക്
സി ഐ ടി യു- ബി എം എസ് സംഘര്‍ഷം; ഒരാള്‍ക്ക് പരിക്ക്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Assault, Attack, Crime, Police, BJP, Kumbala, BJP Workers attempt to attack CITU volunteer
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Assault, Attack, Crime, Police, BJP, Kumbala, BJP Workers attempt to attack CITU volunteer
< !- START disable copy paste -->