Allegation | ബിജെപി അനുഭാവിയായ യുവാവിനെ രണ്ടംഗ സംഘം കുത്തിക്കൊല്ലാൻ ശ്രമിച്ചതായി പരാതി; പൊലീസ് അന്വേഷണം ആരംഭിച്ചു
Dec 9, 2024, 15:13 IST
Representational Image Generated by Meta AI
● ബൈകില്‍ പോകുകയായിരുന്ന രഞ്ജിത്തിനെ രണ്ടംഗ സംഘം ബൈക് തടഞ്ഞു നിര്‍ത്തി മൂർച്ചയേറിയ ആയുധം കൊണ്ട് കുത്തുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
● ഒഴിഞ്ഞുമാറി തടയാൻ ശ്രമിച്ചപ്പോൾ കൈവിരലുകൾക്ക് മുറിവേറ്റതായും യുവാവ് വ്യക്തമാക്കി.
● യുവാവ് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.
കാസര്‍കോട്: (KasargodVartha) ബിജെപി അനുഭാവിയായ യുവാവിനെ രണ്ടംഗ സംഘം കുത്തിക്കൊല്ലാൻ ശ്രമിച്ചതായി പരാതി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ബദിയഡുക്കയിലെ രഞ്ജിത്തിനെ (30) അക്രമിച്ചുവെന്നാണ് പരാതി.
ഞായറാഴ്ച ഉച്ചയ്ക്ക് ബദിയഡുക്ക പഴയ പൊലീസ് ക്വാര്‍ടേഴ്‌സിനു സമീപത്ത് വെച്ച് ബൈകില്‍ പോകുകയായിരുന്ന രഞ്ജിത്തിനെ രണ്ടംഗ സംഘം ബൈക് തടഞ്ഞു നിര്‍ത്തി മൂർച്ചയേറിയ ആയുധം കൊണ്ട് കുത്തുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
ഒഴിഞ്ഞുമാറി തടയാൻ ശ്രമിച്ചപ്പോൾ കൈവിരലുകൾക്ക് മുറിവേറ്റതായും യുവാവ് വ്യക്തമാക്കി. ആളുകൾ ഓടിക്കൂടിയതോടെ സംഘം രക്ഷപ്പെട്ടു. യുവാവ് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.
#BJP #Kasargod #Attack #PoliceInvestigation #Kerala #Crime