Arrest | ‘മദ്യപിച്ച് പൂസായി നിരവധി വാഹനങ്ങള്‍ ഇടിച്ചിട്ടു’; ബിജെപി നേതാവിനെ കയ്യോടെ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു
പത്തനംതിട്ട: ((KasargodVartha) വാഹനം ഓടിച്ച് നിരവധി വാഹനങ്ങള്‍ ഇടിച്ച് മുന്നോട്ട് നീങ്ങിയ ബിജെപി നേതാവിനെ (BJP Leader) പ്രദേശവാസികള്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. പത്തനംതിട്ട അടൂരില്‍ (Attur) വേഗത്തില്‍ വാഹനമോടിച്ച് അപകടങ്ങള്‍ സൃഷ്ടിച്ചതിനാണ് നടപടി.
കർഷക മോര്‍ച്ചയുടെ സംസ്ഥാന വൈസ് പ്രസിഡന്റും പട്ടാഴി സ്വദേശിയും ആയ ആർ. സുഭാഷിനെതിരെയാണ് പത്തനംതിട്ട പൊലീസ് കേസെടുത്തത്. ശനിയാഴ്ച വൈകിട്ട് 6.30 ഓടെ അടൂര്‍-പത്തനാപുരം റോഡില്‍ മരിയ ആശുപത്രിക്ക് സമീപം സുഭാഷ് ഓടിച്ച കാറിന്റെ സുഖം മറ്റൊരു കാറിന് ഇടിക്കുകയും, ഇതിലൂടെ ഒരാൾക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കാര്‍ യാത്രക്കാരിയായ പട്ടാഴി സ്വദേശിക്കാണ് പരുക്കേറ്റത്. ഇതായിരുന്നു ആദ്യ അപകടം.
തുടര്‍ന്ന് വാഹനം നിര്‍ത്താതെ പോയ സുഭാഷ്, ടി.ബി. ജംഗ്ഷനില്‍ എത്തുമ്പോള്‍ കൂടുതല്‍ വാഹനങ്ങള്‍ക്ക് ഇടിച്ചുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഒടുവില്‍ അടൂര്‍ സ്വദേശികള്‍ സുഭാഷിന്റെ വാഹനം പിന്തുടര്‍ന്ന് തടഞ്ഞുനിര്‍ത്തി, പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് എത്തി സുഭാഷിന്റെ വാഹനം കസ്റ്റഡിയിലെടുത്തു. ഇയാള്‍ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞതായി പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അഞ്ച് വാഹനങ്ങളിലാണ് ഇടിച്ചത്. ഉടമസ്ഥര്‍ പരാതി നല്‍കിയാല്‍ കൂടുതല്‍ കേസ് എടുക്കുമെന്നും പൊലീസ് അറിയിച്ചു.
#BJP, #Kerala, #accident, #drunkdriving, #arrest, #IndiaNews