തിയേറ്ററിന് മുന്നില്‍ പാര്‍ക്ക് ചെയ്ത ബൈക്ക് കവര്‍ന്ന കേസിലെ പ്രതി റിമാന്‍ഡില്‍
Feb 11, 2018, 12:08 IST
കാസര്‍കോട്: (www.kasargodvartha.com 11.02.2018) നഗരത്തിലെ തിയേറ്ററിന് മുന്നില്‍ പാര്‍ക്ക് ചെയ്ത ബൈക്ക് കവര്‍ച്ച ചെയ്ത കേസില്‍ പ്രതിയായ യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു. ബെണ്ടിച്ചാലിലെ റംഷാദിനെ (22)യാണ് കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്. ബേഡഡുക്ക വട്ടംതട്ടയിലെ കെ. സുനിലിന്റെ ഉടമസ്ഥതയിലുള്ള ഹന്‍ക് ബൈക്കാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.
2018 ജനുവരി 26ന് കാസര്‍കോട് മൂവി മാക്സ് തീയേറ്ററിന് സമീപം നിര്‍ത്തിയിട്ടിരുന്ന സുനിലിന്റെ ബൈക്ക് മോഷണം പോവുകയായിരുന്നു. സുനിലിന്റെ പരാതിയില്‍ കാസര്‍കോട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി കുടുങ്ങിയത്. റംഷാദ് കഴിഞ്ഞ ദിവസം മൊഗ്രാലിന് സമീപത്തെ ഒരു വര്‍ക്ക്ഷോപ്പില്‍ സര്‍വ്വീസിനായി ബൈക്ക് കൊണ്ടുവന്നിരുന്നു. ഇവിടത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. ശനിയാഴ്ച കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ബസ് ഡിപ്പോക്ക് സമീപത്തുനിന്നാണ് പ്രിന്‍സിപ്പല്‍ എസ്.ഐ. പി. അജിത്കുമാര്‍, പ്രൊവേഷണല്‍ എസ്.ഐ. റഊഫ് എന്നിവര്‍ ചേര്‍ന്ന് റംഷാദിനെ കസ്റ്റഡിയിലെടുത്തത്.
വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ബൈക്കും സ്‌കോര്‍പിയോയും കവര്‍ന്നതിനും കാസര്‍കോട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ട് ബൈക്കുകള്‍ കവര്‍ന്നതിനും റംഷാദിനെതിരെ കേസുകള്‍ നിലവിലുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Remand, Robbery, Bike, Crime, arrest, Police, Bike robbery case accused remanded
< !- START disable copy paste -->