മടിക്കേരിയില്‍ ബൈക്കുകള്‍ മോഷ്ടിച്ച കേസില്‍ കാസര്‍കോട്ടെ മൂന്ന് കൗമാരക്കാര്‍ പിടിയില്‍
Oct 18, 2017, 18:05 IST
കുടക്: (www.kasargodvartha.com 18/10/2017) മടിക്കേരി ടൗണിലെ വിവിധസ്ഥലങ്ങളില്‍ നിന്നായി ബൈക്കുകള്‍ മോഷ്ടിച്ച കാസര്‍കോട്ടെ മൂന്ന് കൗമാരക്കാരെ മടിക്കേരിയില്‍ വെച്ച് പോലീസ് പിടികൂടി. ചട്ടഞ്ചാല്‍ സ്വദേശികളായ ലത്വീഫ് (19), ഇജാസ് (19), ഫയാസ് (19) എന്നിവരെയാണ് മടിക്കേരി ടൗണ്‍ പോലീസ് സംഘം പിടികൂടിയത്. ഇജാസിനെതിരെ കാസര്‍കോട്ടും കവര്‍ച്ചാക്കേസുണ്ട്.
കഴിഞ്ഞദിവസം മടിക്കേരി രാജാസ്ട്രീറ്റ് റോഡില്‍ കെഎല്‍ 14 ക്യൂ 3073 നമ്പര്‍ കാറില്‍ പോവുകയായിരുന്ന ഇവരെ പിടികൂടി ചോദ്യം ചെയ്തതില്‍ നിന്നും ടൗണിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും മൂന്നു ബൈക്കുകള്‍ മോഷ്ടിച്ച് കാസര്‍കോട് കൊണ്ടുപോയി വിറ്റതായി ഇവര്‍ പോലീസിനോട് സമ്മതിച്ചു. തുടര്‍ന്ന് ഇവര്‍ വാഹനം വിറ്റെന്ന് പറഞ്ഞ സ്ഥലങ്ങളില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഇവ കണ്ടെടുത്തതായും പോലീസ് പറഞ്ഞു.
മടിക്കേരി ടൗണ്‍ എസ് ഐ വെങ്കിട്ടറമണ, എ എസ് ഐമാരായ കെ ഒ രമേഷ്, എസ് എസ് ശ്രീനിവാസ് എന്നിവരുടെ നേത്വത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Karnataka, Crime, Accuse, arrest, Police, news,