പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചു; ബൈക്ക് മോഷ്ടിച്ച യുവാവിനെ ചാലക്കുടി പോലീസ് നിമിഷ നേരങ്ങള്‍ക്കുള്ളില്‍ പിടികൂടി, പിടിയിലായത് കാസര്‍കോട് സ്വദേശി
Mar 29, 2019, 10:20 IST
തൃശൂര്‍: (www.kasargodvartha.com 29.03.2019) ബൈക്ക് മോഷ്ടിച്ച യുവാവിനെ ചാലക്കുടി പോലീസ് നിമിഷ നേരങ്ങള്‍ക്കുള്ളില്‍ പിടികൂടി. കാസര്‍കോട് കുമ്പളയിലെ ബാവ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അബ്ദുല്‍ സമദാണ് (22) അറസ്റ്റിലായത്. ഇന്‍സ്‌പെക്ടര്‍ ജെ മാത്യു, എസ് ഐ കെ വി സുധീഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
സൗത്ത് ജംഗ്ഷനിലെ മേല്‍പ്പാലത്തിനടിയില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കാണ് സമദ് മോഷ്ടിച്ചു കടത്തിക്കൊണ്ടുപോയത്. എലിഞ്ഞിപ്ര സ്വദേശി ശ്രീരാജിന്റെതാണ് ബൈക്ക്. പാലത്തിനടിയില്‍ ബൈക്ക് പാര്‍ക്ക് ചെയ്ത് പോയതായിരുന്നു. വൈകിട്ട് തിരിച്ചെത്തിയപ്പോള്‍ ബൈക്ക് കാണാനില്ലായിരുന്നു. കറുത്ത ജീന്‍സും മെറൂണ്‍ കളര്‍ ടീ ഷര്‍ട്ടും ധരിച്ച ഒരാള്‍ ഈ ബൈക്ക് ഓടിച്ചു പോകുന്നത് കണ്ട ശ്രീരാജ് ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
പോലീസിന്റെ സമയോജിത ഇടപെടല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ പ്രതിയെ പിടികൂടാന്‍ സഹായകമാവുകയായിരുന്നു. പ്രതിയുടെ അടയാളങ്ങള്‍ സഹിതം വയര്‍ലെസ് സെറ്റ് വഴിയും വാട്‌സ് ആപ്പ് സന്ദേശം വഴിയും ഡ്യൂട്ടിയിലുണ്ടായിരുന്ന മൊബൈല്‍ പട്രോള്‍, ബൈക്ക് പട്രോള്‍ ഉദ്യോഗസ്ഥരെയും അറിയിക്കുകയായിരുന്നു. കോടതി ജംഗ്ഷന്‍ പരിസരത്ത് വെച്ചാണ് പ്രതിയെ കൈയ്യോടെ പിടികൂടിയത്.
ബൈക്കിന്റെ എഞ്ചിന്‍ പൊളിച്ചെടുത്ത് ആവശ്യക്കാര്‍ക്ക് വില്‍പന നടത്താനായിരുന്നു പദ്ധതിയെന്ന് പ്രതി പോലീസിനോട് വെളിപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Thrissur, Police, arrest, Top-Headlines, Youth, Crime, Bike robbed arrested within minutes by Chalakkudy police
< !- START disable copy paste -->