Conflict | ബൈകിലെത്തിയ സംഘം റോഡിൽ ബിയർ കുപ്പിയെറിഞ്ഞ് സംഘർഷമുണ്ടാക്കാൻ ശ്രമിച്ചതായി പരാതി; 3 പേർക്കെതിരെ കേസ്; ഒരാൾ കസ്റ്റഡിയിൽ
● ചൊവ്വാഴ്ച രാത്രി 12.30 മണിയോടെ പഴയ ചൂരിയിലാണ് സംഭവം നടന്നത്.
● സംഭവത്തെക്കുറിച്ച് വിവരമറിഞ്ഞ ഉടൻ തന്നെ ഇൻസ്പെക്ടർ പി നളിനാക്ഷന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
● പ്രദേശത്ത് വാക് തർക്കമുണ്ടായതിന് പിന്നാലെയാണ് സംഭവങ്ങൾ അരങ്ങേറിയതെന്ന് പൊലീസ് പറയുന്നു.
കാസർകോട്: (KasargodVartha) ബൈകിലെത്തിയ സംഘം റോഡിൽ ബിയർ കുപ്പിയെറിഞ്ഞ് സംഘർഷമുണ്ടാക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ മൂന്ന് പേർക്കെതിരെ കാസർകോട് ടൗൺ പൊലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മനീഷ്, അഭി, കണ്ടാലറിയാവുന്ന മറ്റൊരാൾ എന്നിവരാണ് കേസിൽ പ്രതികളായിട്ടുള്ളത്.
ചൊവ്വാഴ്ച രാത്രി 12.30 മണിയോടെ പഴയ ചൂരിയിലാണ് സംഭവം നടന്നത്. പ്രദേശത്ത് വാക് തർക്കമുണ്ടായതിന് പിന്നാലെയാണ് സംഭവങ്ങൾ അരങ്ങേറിയതെന്ന് പൊലീസ് പറയുന്നു.
സംഭവത്തെക്കുറിച്ച് വിവരമറിഞ്ഞ ഉടൻ തന്നെ ഇൻസ്പെക്ടർ പി നളിനാക്ഷന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
#Kasargod #BeerBottleIncident #PoliceCase #GroupConflict #RoadDisturbance #Investigation