Youth Arrested | കാല്‍നട യാത്രക്കാരനെ ഇടിച്ച് അപകടം വരുത്തിയ ബൈക് യാത്രികനില്‍ നിന്ന് എംഡിഎംഎ പിടികൂടി; അറസ്റ്റ് രേഖപ്പെടുത്തി
Oct 19, 2022, 21:28 IST
ബേക്കല്‍: (www.kasargodvartha.com) ചൊവ്വാഴ്ച രാത്രി കോട്ടിക്കുളം തൃക്കണ്ണാട് ക്ഷേത്രത്തിന് സമീപം കാല്‍നട യാത്രക്കാരനെ ഇടിച്ച് അപകടം വരുത്തിയ ബൈക് യാത്രികനില്‍ നിന്നും 13.39 ഗ്രാം എംഡിഎംഎ ബേക്കല്‍ പൊലീസ് പിടികൂടി. ബൈക് ഓടിച്ചിരുന്നയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് ഇയാളെ വിശദമായി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എസ് സി അബ്ദുല്‍ സാബിര്‍ (36) ആണ് അറസ്റ്റിലായത് .
ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ഓപറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായി ബേക്കല്‍ ഡിവൈഎസ്പി സികെ സുനില്‍ കുമാറിന്റെ നിര്‍ദേശാനുസരണം ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ലഹരിമരുന്ന് വേട്ട ശക്തമായി നടക്കുകയാണ്.
ബേക്കല്‍ എസ്‌ഐ രജനീഷ്, സാലിം കെ എന്നിവരുടെ നേതൃത്വത്തിലാണ് എംഡിഎംഎ പിടികൂടി യുവാവിനെ അറസ്റ്റ് ചെയ്തത്. സംഘത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സന്തോഷ് കെ, ഡോണ്‍ സനീഷ് കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഹരീഷ് വര്‍മ, റിനീത്, സാനിഷ്, സരീഷ് എന്നിവര്‍ ഉണ്ടായിരുന്നു.

Keywords: #Arrested, Latest-News, Kerala, Kasaragod, Bekal, Crime, Accident, Drugs, Arrested, MDMA, Top-Headlines, Bike accident: Young man arrested with MDMA.
< !- START disable copy paste -->